Friday, February 11, 2011

ഇങ്ങനെ ഒരു മുഖ്യ മന്ത്രി കൂടെ ഇല്ലായിരുന്നെങ്കില്‍ ....

നാലു ചുറ്റില്‍ നിന്നും രക്തത്തിനായി അലറിവിളിക്കുന്ന ചെന്നായ ക്കൂട്ടങ്ങളുടെ ഇടയില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന ആ മനുഷ്യന്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ....ഞാന്‍ ആദ്യമേ ഒരു കാര്യം പറയട്ടെ ..ഞാന്‍ ഒരു സി പി എം അനുഭാവി ആണെന്ന് ആരും കരുതരുത് ..പക്ഷെ വി എസ് എന്ന സത്യ സന്ധന്‍ ആയ മനുഷ്യന്റെ ചില നിലപാടുകളോട് എനിക്ക് വ്യക്തമായ ഒരു ഇഷ്ടമുണ്ട് ..അത് ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ മാത്രം ഉള്ളതാണ് .
ഇന്നാട്ടിലെ പ്രതിപക്ഷ നേതാവിനും ചെയ്യുവാന്‍ ഏറെ ഉണ്ടെന്നു തെളിയിച്ച വിപ്ലവകാരി ...പലപ്പോഴും സത്യത്തിനും ധാര്‍മികമായ മൂല്യങ്ങള്‍ക്കും വേണ്ടി അക്ഷോഭ്യന്‍ ആയി നിന്ന ജന നേതാവ് ..നന്മയുടെ പ്രകാശം പരത്തുന്ന മുഖ്യമന്ത്രി ...ഇതൊക്കെ എന്നെ വി എസ് എന്ന രണ്ടാക്ഷരത്തോട് ഏറെ അടുപ്പിചിട്ടുണ്ട്.. നാടിനു വേണ്ടി, പലപ്പോഴും സ്വന്തം പാര്‍ട്ടിക്കെതിരെ പോലും അഭിപ്രായം തുറന്നു പറയാന്‍ കെല്പ് ഉള്ള രാഷ്ട്രീയ നേതാവ് .. അച്യുതാനന്ദനെ പോലെ ഒരു ജന നേതാവ് കൂടി ഇല്ലായിരുന്നെങ്കില്‍ സി പി എം എന്ന തൊഴിലാളി (അതോ മുതലാളി സംഘടന ആണോ ) സംഘടന ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ നാമാവസേഷം ആയി പോകുമായിരുന്നു ..പാവപ്പെട്ടവനോട് എന്നും ചേര്‍ന്ന് നില്‍ക്കുന്ന തീരുമാനങ്ങള്‍ എടുത്തിട്ടുള്ള വി എസ്സ് ചെയ്ത എത്രയോ നല്ല കാര്യങ്ങള്‍ മാധ്യമങ്ങളും സ്വന്തം പാര്‍ട്ടി നേതാക്കളും വിസ്മരിചിട്ടുണ്ട്..നമ്മുടെ നാട്ടില്‍ കര്‍ഷക ആത്മഹത്യാ ഇല്ലാത്തതിന്റെ ഒരു പ്രധാന കാരണം വി എസ് സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണം ഒന്ന് കൊണ്ടു മാത്രമാണ് എന്നതല്ലേ വസ്തുത ...അഴിമതി ഇല്ലാത്ത ഒരു സാമാന്യം നല്ല ഭരണം കണ്ടത് ഈ വി എസ് സര്‍ക്കാരിന്റെ കാലത്താണ് ..മാത്രമല്ല അഴിമതിക്കാരെയും പെണ്‍ വാണിഭക്കാരെയും കൈയ്യാമം വെച്ച് നടത്തിക്കും എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആയപ്പോള്‍ ഇതൊന്നും പാലിച്ചില്ല എന്ന് അലറി വിളിച്ചു പറഞ്ഞു നടന്ന മാധ്യമങ്ങളും, ഉമ്മന്‍ ചാണ്ടി യെയും ചെന്നിത്തലയെയും പോലെയുള്ള നേതാക്കള്‍ക്കും ഇപ്പോള്‍ വായ് മൂടിക്കെട്ടെണ്ട അവസ്ഥ അല്ലേ വന്നിരിക്കുന്നത് ..പൊതുജനങ്ങളെ പറ്റിച് അഴിമതി നടത്തി തലയും ഉയര്‍ത്തിപ്പിടിച്ചു നിന്ന ബാലകൃഷ്ണ പിള്ളയെപ്പോലെ ഉള്ളവര്‍ അതുപോലെ പണം കൊടുത്തു ഐസ്ക്രീം കേസിലെ പ്രതി അല്ലാതെ ആയി മാറിയ കുഞ്ഞാലിക്കുട്ടിയും ലാവ്‌ലിന്‍ കേസിന്റെ കരിനിഴലില്‍ നാക്കിറങ്ങി ക്കഴിയുന്ന പിണറായിയും ഒരിക്കല് രക്ഷപെടാന്‍ അനുവദിക്കില്ല എന്ന് പരോക്ഷമായി എങ്കിലും പ്രസ്താവന നടത്താന്‍ അച്യുതാനന്ദന് അല്ലാതെ മറ്റാര്‍ക്ക് കഴിയും ...പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റാന്‍ ഒരുപക്ഷെ വി എസ്സിന് ആയില്ല എന്നത് സത്യം തന്നെ ആണ് ..പക്ഷെ അതിന് പിന്നിലെ കറുത്ത കൈകള്‍ സ്വന്തം കൂടെ നില്‍ക്കുന്നവരുടെത് ആണെന്ന് മനസിലാക്കിയിട്ടും ഒറ്റയാള്‍ പട്ടാളത്തെ പോലെ എണ്‍പത്തി അഞ്ചാം വയസിലും പൊരുതുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ട് എന്ന് പറയുന്നത് നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാന്‍ പറ്റുന്ന കാര്യം തന്നെ ആണ് എന്നതില്‍ ഒരു സംശയവും ഇല്ല.
ഭരണ കര്‍ത്താവ് എന്ന നിലക്ക് വി എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വിവിധ കോണുകളില്‍ നിന്നുണ്ടായ ഗൂഡാലോചനകളും, സമ്മര്‍ദ്ധങ്ങളും അതിജീവിക്കാന്‍ പൂര്‍ണമായി കഴിഞ്ഞില്ലെങ്കിലും കേരളീയ ജനത വലിയ പ്രതീക്ഷകളോടെ തന്നെയാണ് ഈ വ്യക്തിയെ നോക്കി കാണുന്നത്. ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഇട്ടാവട്ടത് ഒതുക്കാന്‍ കഴിയാത്ത പ്രാധാന്യം വി.എസിന് ഉണ്ടാവുന്നത് അത് കൊണ്ട് കൂടിയാണ്.
വി എസ്സിനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഞാന്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം മലയാളികളും വിലയിരുത്തുന്നത് വംശനാശം
സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താവായിട്ടാണ് ....ഒരുകാലത്ത് പാവപ്പെട്ടവന്റെ പ്രസ്ഥാനമായിരുന്ന സി പി എം ഇന്ന് ഏറ്റവും വലിയ സാമ്പത്തിക അടിത്തറ ഉള്ള രാഷ്ട്രീയ പാര്‍ട്ടി ആയതിന്റെ പിന്നില്‍ പിണറായിയെ പോലെ ഉള്ള, കമ്മ്യൂണിസം എന്താണെന്നു പോലും അറിയാത്ത നരാധമന്‍മാര്‍ തന്നെ ആണ് ..അവരാണ് തൊഴിലാളി പ്രസ്ഥാനത്തെ മുതലാളിത്ത പ്രസ്ഥാനം ആക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് .. വി എസ്സിനെ മുഖ്യ മന്ത്രി അക്കതിരിക്കാന്‍ അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരമാവധി ശ്രമിച്ചതും ആണ് ..ശക്തമായ ജന പിന്തുണ വി എസ്സിനെ മുഖ്യ മന്ത്രി ക്കസേരയില്‍ ഇരുത്തുകയും ചെയ്തു . വികസനത്തെയും, അഴിമതിയെയും, സദാചാരത്തെയും, പ്രതിരോധങ്ങളെയും തലനാരിഴ കീറി പരിശോധിക്കുന്ന ഒരു തെരഞ്ഞെടുപ്പിനാണ് കേരളം ഒരുങ്ങുന്നതെങ്കില്‍ അതിന്‍റെ അമരത്ത്‌ ഇടതു പക്ഷത്തെ നയിക്കാന്‍ വി.എസിനെ തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ട്

3 comments:

  1. നല്ല കുറിപ്പുകളായിട്ടുണ്ട്യിത്..കേട്ടൊ ഷിനു

    ReplyDelete
  2. വി എസ്സിനെ പുകഴ്ത്തിയതിനു നന്ദി.വി.എസ്. എപ്പോഴും we yes എന്നു തന്നെയാണു.നാളെ വി എസ്സിനെ വേണ്ടും വിധം ഇടതുപക്ഷത്തോടു സഹകരിക്കുക.നമ്മൾക്കു അടുത്ത 5 വർഷം സുഖിക്കാം.
    ചന്ദ്രൻ

    ReplyDelete
  3. സൈദ്ധാന്തിക കമ്യൂണിസത്തെ കൂടുതല്‍ ജനകീയമാക്കാന്‍ ഒരു പരിധി വരെ വീയെസ്സിന് കഴിഞ്ഞു എന്നത് സത്യമാണ് .. ശക്തമായ പിന്തുണകള്‍ ഒന്നും ഇല്ലായിരുന്നിട്ടും വളയാത്ത നട്ടെല്ലുള്ള ..യഥാര്‍ത്ഥ കമ്മ്യൂനിസ്റ്റ് കാരന്‍ .. വീയെസ് , നിങ്ങളുടെ പോരാട്ടങ്ങളുടെ സമര വീഥികളില്‍ കൂട്ടായി കേരളത്തിലെ ചോര തിളയ്ക്കുന്ന യൌവനങ്ങളുണ്ട് .. പതറരുത് ... ഞങ്ങളുണ്ട് .. വിപ്ലവം ജയിക്കട്ടെ !!!

    ReplyDelete

many many thanks for ur message....