Tuesday, December 28, 2010

അര്‍ത്ഥാന്തരങ്ങള്‍

"അടുത്ത സ്റ്റോപ്പ്‌ കോട്ടയം ആണോ ചേട്ടാ ...?"
പാതി മയക്കത്തില്‍ ആയിരുന്ന ഞാന്‍ ഞെട്ടി ഉണര്‍ന്നത് ആരുടെയോ ചോദ്യം കേട്ടിട്ടാണ് ...
സ്ഥല കല ബോധം വേണ്ടെടുക്കുവാന്‍ കുറെ നേരം കൂടി എനിക്ക് വേണ്ടിവന്നു ...
"ചേട്ടാ ..." എന്നില്‍ നിന്നും മറുപടി ഒന്നും കിട്ടത്തതിനലാകണം അവന്‍ കുറച്ചുകൂടി ഉച്ചത്തില്‍ വിളിച്ചു ...
"ഇല്ല ..ആകുമ്പോള്‍ പറയാം ...ഞാനും അവിടെക്കാണ്.." എന്റെ ശബ്തം ആവശ്യത്തില്‍ കൂടുതല്‍ പരുക്കനായിരുന്നു ..അതുകൊണ്ടാണോ അവന്‍ പിന്നെ ഒന്നും ചോദിച്ചില്ല ...
സൈഡ് വിന്‍ഡോയില്‍ നിന്നും നേര്‍ത്ത കാറ്റു അകത്തേക്ക് ദിശ തെറ്റി കടന്നുവരുന്നുണ്ടായിരുന്നു ...അനുസരണയില്ലാത്ത മുടിയിഴകളെ ഞാന്‍ ഇടം കൈ കൊണ്ടു മാടിയൊതുക്കി ..നഷ്ടപ്പെട്ട പാതി ഉറക്കത്തിന്റെ തിരിച്ചു വരവും പ്രതീക്ഷിച്ചു തടി കൊണ്ടു ഉണ്ടാക്കിയ സീറ്റില്‍ ഞാന്‍ പിന്നിലേക്ക്‌ വെറുതെ ചാരി കിടന്നു ...അപ്പോഴും ആ തീവണ്ടി, പെയ്തിറങ്ങാന്‍ തുടങ്ങുന്ന ചാറ്റല്‍ മഴയെ അവഗണിച്ചു മുന്നോട്ടു പോയിക്കൊണ്ടിരുന്നു ..
വേദനയുടെയും നിരാശയുടെയും നൊമ്പരം മാത്രമുള്ള എന്റെ ഓര്‍മ്മകള്‍ പിന്നിലേക്കും ....!!
അല്ലെങ്കിലും എന്നും അങ്ങനെ തന്നെ ആയിരുന്നുവല്ലോ ...എഴുതിക്കൂട്ടിയ കഥകളിലും ...
വായിച്ച്തള്ളിയ പുസ്തകങ്ങളിലും അതാവാം മരണം പലപ്പോഴും വിരുന്നുകാരനായി വരാറുള്ളത് ...
ഞാന്‍ ഇഷ്ടപ്പെട്ടതും മരണത്തെ ആയിരുന്നു ...അതിന്റെ ഭയാനകത എന്നെ ഒട്ടും അലട്ടിയിരുന്നില്ല ...അന്നും ..ഇന്നും ...പക്ഷെ എന്റെ ചിന്തകളും ചിന്താഗതികളും ഒരിക്കലും ഉള്‍ക്കൊള്ളാന്‍ അവള്‍ക്കു ആകുമായിരുന്നില്ല ...അവള്‍ക്കെന്നല്ല ..ചിലപ്പോള്‍ ആര്‍ക്കും....
അവള്‍ എന്ന് ഞാന്‍ പറഞ്ഞത് എന്റെ ഭാര്യ ആണ്. ഗായത്രി ...ഒരു പാവം ...!
ഈ ലോകത്തിന്റെ ചതിക്കുഴികളെ കുറിച്ചോ കപടതകളെ കുറിച്ചോ അറിയാത്തതും ചിന്തിക്കാത്തതുമായ ഒരു നാട്ടിന്‍ പുറത്തുകാരി ...മരണത്തെയും ദുഖത്തെയും കുറിച്ച് മാത്രം സംസാരിക്കുന്നതും എഴുതുന്നതുമായ ഒരു വിഡ്ഢിയെ സ്നേഹിച്ചവള്‍ ....എന്നിട്ടും ഒരിക്കലും എന്നോട് ചോദിച്ചിരുന്നില്ല താന്‍ എന്താ ഇങ്ങനെ എന്ന് ...
ഒരുപക്ഷെ അവള്‍ ചോദിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ ഉത്തരം.....?
ഞാന്‍ അവള്‍ക് എന്താണ് ഈ ജീവിതത്തില്‍ നല്‍കിയത് ...വേദനയുടെ കുറെ ഓര്‍മ്മിക്കാന്‍ ഇഷ്ട്ടപ്പെടാത്ത ദിനങ്ങള്‍ ....പിന്നെ അലീന എന്ന കുരുന്നു ജീവനെയും ....

ഇരുപത്തിരണ്ടാമത്തെ വയസില്‍ അവളുടെ ജീവിതം താന്‍ കവര്‍ന്നെടുക്കുകയായിരുന്നു ...എന്തിനു വേണ്ടി ആയിരുന്നു എന്ന് പിന്നീടോക്കെയും ആലോചിച്ചിട്ടുണ്ട് ..അപ്പോഴേക്കും ജീവിതം ഏറെക്കുറെ പിന്നിട്ടിരുന്നു ...അലീന അവള്‍ക്കു കുറച്ചെങ്കിലും സന്തോഷം കൊടുത്തിരിക്കണം ..കാരണം പിന്നീട് അവള്‍ വല്ലപോള്‍ എങ്കിലും സന്തോഷവതി ആയിരുന്നു ....
എന്റെ ലോകം എന്നും പുസ്തകങ്ങള്‍ മാത്രമായിരുന്നു ...മുകുന്ദനും മാധവിക്കുട്ടിയും പദ്മനാഭനും എന്റെ ചെറിയ വായന മുറിയിലെ കഥാപാത്രങ്ങള്‍ ആയിരുന്നു ...വായനയുടെ മൂര്‍ധന്യ അവസ്ഥയില്‍ എന്നോ ഞാന്‍ എഴുതി തുടങ്ങി ...ഞാന്‍ എഴുതുന്നത് എന്താണെന്നു എനിക്കുപോലും അറിയില്ലായിരുന്നു ...ചിലപ്പോള്‍ കഥകള്‍ അകാം...മറ്റുചിലപ്പോള്‍ കവിതകള്‍ ...അത് പക്ഷെ മറ്റുള്ളവര്‍ വായിച്ച്‌ അറിയപ്പെടുന്ന കവിയോ കഥാ കൃതോ ആകാന്‍ ഒന്നും ആയിരുന്നില്ല എഴുതിയത് ...എന്റെ മനസിലെ ആരോടും പറയാന്‍ പറ്റാത്ത വികാരങ്ങള്‍ ...മനസിലെ ചിന്തകള്‍ക്ക് കനം വക്കുമ്പോള്‍ കുത്തിക്കുറിക്കുന്ന ജല്പനങ്ങള്‍ ..അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ ..അതുകണ്ട് അഭിനന്ധിചിട്ടുള്ളവര്‍ ഉണ്ട് ..കളിയാക്കിയവരും ...കളിയാക്കിയവരോട് എനിക്ക് ഒരിക്കലും വെറുപ്പോ വിദ്വേഷമോ തോന്നിയിട്ടില്ല ...തോന്നിയത് വെറും സഹതാപം മാത്രം ....!!!!
പക്ഷെ പിന്നീട് ആരൊക്കെയോ പറഞ്ഞതും ഞാന്‍ തിരിച്ചറിഞ്ഞതുമായ ഒരു സത്യം ഉണ്ടായിരുന്നു ...
ഞാന്‍ എഴുതിയതിലോക്കെയും മരണം വിഷയമായിരുന്നത്രേ...!!
...അത് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടും ഞാന്‍ പിന്തിരിയാന്‍ കുറെ സ്രെമിചെങ്കിലും സാധിച്ചിരുന്നില്ല കാരണം അപ്പോഴേക്കും എന്റെ വളര്‍ന്ന താടിരോമങ്ങളില്‍ പകുതിയില്‍ ഏറെയും വെള്ളി നിറം കടന്നു വരാന്‍ തുടങ്ങിയിരുന്നു ...ഒടുവില്‍ എഴുത്തിന്റെയും വായനയുടെയും ഭാരമിറക്കി വക്കാന്‍ ഗായത്രിയുടെ അനുവാതതോടെ ഇറങ്ങിയതാണ് ...എന്തൊക്കെയോ കുത്തിക്കുറിച്ച കടലാസുകള്‍ ദൂരെ എവിടെ എങ്കിലും വലിച്ചെറിയണം...ഒപ്പം സമയം കൊല്ലിയാകുന്ന എഴുത്തും ...
"ചേട്ടാ ..കോട്ടയം എത്തി " ആ ചെറിയ പയ്യന്റെ ശബ്തം എന്നെ വീണ്ടും യഥാര്ത്യങ്ങളുടെ പടി വാതിലിലേക്ക് കൂട്ടിക്കൊണ്ടു വന്നു...ഇറങ്ങാന്‍ ഉള്ള തിരക്ക് ഒഴിയുന്നതുവരെ ഞാന്‍ മാറിനിന്നു ...ഞാന്‍ ഇറങ്ങിക്കഴിഞ്ഞിട്ടു ചുറ്റിനും നോക്കിയെങ്കിലും ആ ചെറിയ പയ്യനെ അവിടെയെങ്ങും കാണുന്നുണ്ടായിരുന്നില്ല..തോളില്‍ കിടന്ന തുണിസഞ്ചിയും തൂക്കിപ്പിടിച്ച് കുറെ ദൂരം ഞാന്‍ നടന്നു ...ഒടുവില്‍ അരികില്‍ കണ്ട സിമന്റ് ബെന്ചിലെക്കിരുന്നു ...ഓര്‍മ്മകള്‍ അപ്പോഴും എന്നെ കൈ പിടിച്ചുയര്‍ത്താന്‍ സ്രെമിച്ചുകൊണ്ടിരുന്നു ...പക്ഷെ അതിന് അടിപ്പെടാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു ...എത്ര നേരം അവിടെ ഇരുന്നു എന്നെനിക്കറിയില്ല ...അയഞ്ഞ ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു പുറത്തേക്ക്‌ പുക ഊതി വിട്ടപ്പോള്‍ നല്ല സുഖം തോന്നി ..ഞാന്‍ പതുക്കെ ഇറങ്ങി ട്രെയിന്‍ പാളത്തിനു അരികിലൂടെ നടന്നു ..തോളില്‍ കിടന്നു തൂങ്ങി ആടുന്ന സഞ്ചിയില്‍ ഞാന്‍ മുറുകെ പിടിച്ചു ....എന്റെ ജീവിതമാണ്‌ അതില്‍ ...അര്‍ഥങ്ങള്‍ ഇല്ലാത്ത കുറെ വാക്കുകളും വരികളും...അതിനെ ഉപേക്ഷിക്കുക ...എനിക്ക് ഓര്‍ക്കാന്‍ കൂടി ആകുമായിരുന്നില്ല അത് ...അകലെ നിന്നും ഒരു ട്രെയിന്‍ വരുന്നതിന്റെ ഒച്ച അടുത്തടുത്ത്‌ വരുന്നുണ്ടായിരുന്നു ...ഞാന്‍ പതുക്കെ പാളത്തിലേക്ക് കയറി ..ഒരു ട്രെയിന്‍ അലറിക്കുതിച്ചു വരുന്നുണ്ടായിരുന്നു ...ഉറച്ച കാല്‍വെപ്പുകളോടെ ഞാന്‍ മുന്നോട്ടു നടന്നു ...ഗായത്രിയുടെയും അലീനയുടെയും മുഖം എന്റെ മനസ്സില്‍ ഒരു നിമിഷത്തേക്ക് ഓടി എത്തി ....അപ്പോഴേക്കും എന്റെ മുകളില്‍ കൂടെ ട്രെയിന്‍ കടന്നു പോയിരുന്നു .... ബാക്കി ആയത് ദൂരെ തെറിച്ചു വീണ തുണി സഞ്ചിയിലെ പഴകിയ കടലാസുകളും പൂര്‍ത്തീകരിക്കാനാവാത്ത കുറെ ജീവിതങ്ങളും മാത്രമായിരുന്നു ....!!!

14 comments:

 1. വിഷാദം,നിരാസം...നൊമ്പരപ്പെടുത്തുന്നുണ്ട്‌. അഭിനന്ദനങ്ങള്‍. പക്ഷെ അക്ഷരത്തെറ്റുകള്‍ അനവധി! ശരിയാക്കിക്കൂടെ.

  ReplyDelete
 2. പ്രദീപ്‌ പേരശ്ശന്നൂര്‍.....കമന്റ് ചെയ്തതിനു നന്ദി ...തെറ്റുകള്‍ തിരുത്താന്‍ ശ്രെമിക്കാം...

  ReplyDelete
 3. വിഷാദാത്മകമായി അന്ത്യം കുറിച്ച കഥ....
  നല്ലശ്രമമായിട്ടുണ്ട് കേട്ടൊ ഷിനു.

  ReplyDelete
 4. ബാക്കിയായത്‌,,തെറിച്ചു വീണ തുണിസഞ്ചിയിലെ പഴയ കടലാസുകളും പിന്നെ,ഗായത്രിയും അലീനയും!!
  നല്ല കഥ.

  ReplyDelete
 5. സുജിത് കയ്യൂര്‍
  ...thanks.......

  ReplyDelete
 6. കഥയുടെയും കവിതയും ലോകത്ത് നിന്നപ്പോള്‍ കുടുംബത്തെ നോക്കാന്‍ മറന്നവന്‍,


  {അനുസരണയില്ലാത്ത മുടിയിഴകളെ ഞാന്‍ ഇടം കൈ കൊണ്ടു മാടിയൊതുക്കി } ഈ ഒരു വാക്യം കഥാപാത്രം ഒരു സ്ത്രീ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ആദ്യം , ആ വാക്യങ്ങള്‍ വേണമായിരുന്നോ ?

  ReplyDelete
 7. അനുസരണ ഇല്ലാത്ത മുടി എന്നത് കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കിയത് കാറ്റില്‍ പറന്നുകിടക്കുന്ന മുടി എന്നതാണ് ..അത് കൂടുതലായും പറന്നു കിടക്കുന്നത് പുരുഷന്മാരുടെത് അല്ലേ...കാരണം സ്ത്രീകള്‍ ആണെങ്കില്‍ ഒന്നുകില്‍ കെട്ടി വയ്ക്കും..അല്ലെങ്കില്‍ പിന്‍ ചെയ്തു വയ്ക്കും ..പ്രേത്യേകിച് എഴുത്തുകാര്‍ അല്പം മുടി നീട്ടി വളര്‍ത്തുക പതിവാണ് ...താടിയും...!.....അത് ഞാന്‍ പറഞ്ഞു എന്നെ ഉള്ളൂ ...ഇത് എന്റെ ചിന്താഗതികള്‍ ആണ് തെറ്റാണെങ്കില്‍ തിരുത്താന്‍ ശ്രെമിക്കും..കമന്റിനു ഒരുപാട് നന്ദി ഉണ്ട് ...ഇനിയും പ്രതീക്ഷിക്കുന്നു ....

  ReplyDelete
 8. നിരാശയാണല്ലോ ഷിനു ആകെ.
  അവസാനം കൊല്ലാതെ നന്നായി തിരുച്ച്ചുവരുന്നത് ഒന്ന് ചിന്തിച്ച് നോക്ക്.
  എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്.
  ആശംസകള്‍.

  ReplyDelete
 9. ..പട്ടേപ്പാടം റാംജി....
  കമന്റിനു ഒരുപാട് നന്ദി ഉണ്ട് ...ഇനിയും പ്രതീക്ഷിക്കുന്നു ...

  ReplyDelete

many many thanks for ur message....