Wednesday, December 14, 2011

ഓഷോ വചനങ്ങൾ


  • നിങ്ങൾ‍ പ്രബുദ്ധനായിത്തീരുമ്പോൾ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ഡലത്തിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിതകഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങൾക്കല്ല, മറ്റാർക്കോ സംഭവിച്ചതാണെന്നതുപോലെ.
  • മരിക്കുമ്പോൾ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാൽ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാൽ ഒരു മനുഷ്യൻ ധ്യാനമറിയുന്നുവെങ്കിൽ അയാൾ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവൻ മരണഭയത്തിൽ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാൾക്കറിയാം.
  • എല്ലാ ലൈംഗികതയും വിഡ്ഢിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണെന്നതും നിങ്ങൾ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം.
  • സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേൾക്കുന്ന കല.
  • മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.
  • ഭക്ഷണം നാവിന് കുറച്ച് രുചി നൽകുന്നു. അതിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.
  • ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാൽ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തിൽ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
  • നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാൻ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങൾ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും.
  • വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.
  • നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.
  • കാമനയുടെ സഹജസ്വഭാവം തന്നെ പൂർത്തീകരിയ്ക്കപ്പെടുവാൻ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാൻ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അർത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതൽ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങൾക്ക് പൂർത്തീകരിയ്ക്കാൻ കഴിയുക. നിങ്ങൾക്ക് ലോകത്തിലെ മുഴുവൻ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും.
  • വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.
  • ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ ചിരി അഹന്തയെ തീർച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഗൌരവം ചോർന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.
    ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ.



കടപ്പാട് : വിക്കിപീഡിയ

Tuesday, November 29, 2011

മുല്ലപ്പെരിയാര്‍..ചരിത്രവും സത്യവും..!

മുല്ലപ്പെരിയാര്‍ വിഷയം രണ്ടു ദേശങ്ങള്‍ തമ്മിലുള്ള വൈകാരിക പ്രശ്നത്തിലേക്ക് വഴി തുറക്കുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍, അതിലുപരി മുപ്പതിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവിതം കുരുതി കൊടുക്കാന്‍ ഒരുങ്ങുന്ന തമിഴ്നാടിന്റെ നെറികെട്ട വാശിക്കെതിരെ ഒരു മനുഷ്യ ജീവി എന്ന നിലയില്‍ ഞാനും പ്രതിക്ഷേധിക്കുന്നു മുല്ലപ്പെരിയാരിന്റെ ചരിത്രവും സത്യവും അറിയേണ്ടത് ഓരോരുത്തരുടെയും കടമ തന്നെ ആണ്..വിക്കിപീഡിയ യിലെ ലേഖനം ചില ചെറിയ മാറ്റങ്ങളോടെ ഇവിടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നു .താല്പര്യമുള്ളവര്‍ക്ക് വായിക്കാം ..

മുല്ലപ്പെരിയാറിന്റെ ചരിത്രം ഇങ്ങനെ തുടങ്ങുന്നു ..

കേരളത്തിലെഇടുക്കി ജില്ലയിൽ, പെരിയാർ നദിക്ക് കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മദുര, തേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. 1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്.

ചരിത്ര പശ്ചാത്തലം

1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈ എടുത്തത്. അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മദുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയഅയിത്തീർന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു (1808)

ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറയില്ല. പിന്നീട് കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.

മധുര ജില്ലാ നിർമ്മാണവിദഗ്ദനായ മേജർ റീവ്സ് 1867-ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിര്ദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമര്പ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ല പഴയ പദ്ധതികളും പഠനവിധേയമഅക്കിയശെഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി.


പെരിയാർ കേരളത്തിലെ നദിയായതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

പെരിയാർ പാട്ടക്കരാർ

1886 ഒക്ടോബർ 29നാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ്‌ കരാറ് ഒപ്പിട്ടത്. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടൂത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കരാർ പ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ്‌ പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണ്‌ കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതിൽ 40,000 രൂപ വർഷം തോറും തിരുവിതാംകൂറിനു ലഭിക്കും .

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തനായി ഉപയോഗിക്കുമെന്നാണ്‌ വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം.

നിർമ്മാണം

1887 സെപ്റ്റംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി, 1896 ഫെബ്രുവരിയിൽ പൂർത്തിയാക്കി. ആദ്യത്തെ അണക്കെട്ട് നിർമ്മിച്ച് തൊട്ടടുത്ത വെള്ളപ്പൊക്കത്തിൽ തന്നെ ഒലിച്ചുപോയി . പിന്നീട് കല്ലും സുർക്കി ചേരുവയും ഉപയോഗിച്ച് പുതിയ അണക്കെട്ടുണ്ടാക്കുകയായിരുന്നു. ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ്‌ ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപം കൊണ്ടു. വെള്ളം വൈഗൈയിലേക്ക് ഒഴുകിത്തുടങ്ങി.

മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തു നിന്നാണ്‌ തൊഴിലാളികൾ ആദ്യം എത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണടത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങി.

1798ൽ രാമനാട് ഭരിച്ചിരുന്ന രാജാവാണ് പെരിയാറിലെ ജലം അണ നിർമ്മിച്ച് മധുര,രാമനാട് എന്നിവിടങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ആദ്യപദ്ധതി ആവിഷ്ക്കരിച്ചത്.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുന്നത് 1867ൽ ആണ്.ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ മേജർ റീവ്സാണ് 152അടിഉയരത്തിൽ പ്രസ്തുത ആവശ്യത്തിനായി ഡാം നിർമ്മിച്ചത്.അടിത്തറയിൽ 140അടി വീതിയിലാരംഭിച്ച് മുകൾപ്പരപ്പിൽ 8അടിയായി ചുരുങ്ങുന്ന വിധത്തിൽ നിർമ്മിച്ചു.പ്രധാന അണക്കെട്ടിന്റെ വലതുകരയിൽ മല തുരന്നുണ്ടാക്കിയ ചാലിലെ പാറക്കെട്ടിൽ 136അടി ഉയരത്തിൽ ഒഴുകാൻ 10സ്പിൽവേകളും നിർമ്മിച്ചു.1887ൽ ആരംഭിച്ച പദ്ധതി 65ലക്ഷം രൂപ ചെലവഴിച്ചാണ് 1895ൽ പൂർത്തിയാവുന്നത്.50വർഷമായിരുന്നു ഈ അണക്കെട്ടിന്റെ ആയുസ്സായി എൻജീനിയറായ പെനിക്വിക്ക് നിർണ്ണയിച്ചത്.

വിവാദം

തമിഴ്‌നാട് ഭരണകൂടം അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയും പഴയ ഒരു അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നുവർക്ക് അത് ഭീഷണിയാകുമെന്നാണ് കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാ വിരുദ്ധമെന്നു കാട്ടി തടയുകയും ചെയ്തു.

ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനു പുറത്ത് ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും തുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1886-ലെ കരാറിനെ യാതൊരു ഉപാധികളും കൂടാതെ പുതുക്കി. 1979-ൽ പ്രദേശത്തു നടന്ന ചെറിയഭൂമികുലുക്കങ്ങൾ ഇവിടുത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് റിക്ടർ മാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽ നിന്നും തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽ നിന്നും പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യം ചെയ്യുകയും, കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കു പുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.

കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തസ്സംസ്ഥാന നദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടു സംബന്ധിച്ച്‌ 1860 മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.

അണക്കെട്ടിന്റെ അവസ്ഥ

2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്

2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്തങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.


കടപ്പാട് : വിക്കിപീഡിയ

Sunday, October 16, 2011

കാഴ്ച്ചകള്‍ക്കപ്പുറം

നേര്‍ത്ത കാറ്റേററ് അടയുകയും തുറക്കുകയും ചെയ്യുന്ന ജനാലയോട് ചേര്‍ന്നു കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി .കുറച്ച്‌ ദിവസങ്ങളായിട്ട് ഇപ്പോള്‍ ഇങ്ങനെ ആണ് .ഒരു വഴിയാത്രികനെ പോലെ കണ്ണുകളിലേക്കു കടന്നു വരാറുള്ള ഉറക്കം പെട്ടെന്ന് തന്നെ വഴിമാറി പോകുന്നു . ഞെട്ടി ഉണര്‍ന്നാല്‍ പിന്നെ എപ്പോള്‍ ആണ് ഉറങ്ങാന്‍ ആകുക എന്നത് നിശ്ചയം ഇല്ലാതെ ആയിരിക്കുന്നു .പലപ്പോഴും കണ്ണുകള്‍ ഇറുക്കിയടച്ച് മൂടിപ്പുതച്ചു കിടക്കാറുണ്ട് പക്ഷെ അപ്പോഴൊക്കെയും വെള്ളിത്തിരയിലെ നിഴല്‍ചിത്രങ്ങള്‍ എന്ന പോലെ ഒന്നിന് പിറകെ ഒന്നായി കടന്നു വരുന്ന മുഖങ്ങള്‍. കണ്ടു പരിച്ചയിച്ചതും കേട്ടറിഞ്ഞതുമായ സ്വരങ്ങള്‍, ഇവയെല്ലാം ഒരു മിന്നല്‍പിണര്‍ പോലെ ഹൃദയത്തിലേക്ക് തുളച്ചു കയറാറൂമുണ്ട്. നിശ്ചലമായ കുറെ നിമിഷങ്ങള്‍ക്കപ്പുറം ഒരു വിരഹത്തിന്റെ വേദന മാത്രം അവശേഷിപ്പിച്ച് ഒരു യാത്ര പറച്ചിലിന് പോലും അനുവാദം ചോദിക്കാതെ കടന്നു പോകുമ്പോള്‍ "താനും ഒരു മനുഷ്യന്‍ ആണ് " എന്ന ചിന്ത പലരും സൌകര്യപൂര്‍വ്വം മറക്കുകയാണെന്ന് എനിക്ക് തോന്നി.
നേരം ഏറെ ആയിക്കാണും . കിടന്നു കൊണ്ടു തന്നെ കൈ എത്തിച്ചു മേശമേല്‍ പരതി വാച്ച് കയ്യിലൊതുക്കി മുഖത്തേക്ക് അടുപ്പിച്ചു. സമയം ഒന്നര... ഞാന്‍ പതുക്കെ എണീറ്റു. ഗ്ലാസ്സില്‍ അടച്ചു വച്ചിരുന്ന വെള്ളം ഒന്നാകെ വായിലേക്ക് കമഴ്ത്തി എന്നിട്ടും ദാഹം മാറിയില്ല പക്ഷെ ഇനി വെള്ള മേടുക്കണമെങ്കില്‍ അടുക്കളയിലേക്കു പോകണം എന്ന കാരണം കൊണ്ടു തന്നെ ഒടുങ്ങാത്ത ദാഹത്തെ ഞാന്‍ കണ്ടില്ല എന്ന് നടിച്ചു .ഇന്നലെ കിടന്നപ്പോള്‍ അണക്കതിരുന്നതിനാല്‍ ഇന്നെനിക്കു ലൈറ്റ് ഇടേണ്ടി വന്നില്ല.ശബ്ദമുണ്ടാക്കാതെ അലമാരക്ക് പിറകില്‍ ഇരുന്ന റൈറ്റിംഗ് പാഡ് ഞാന്‍ തപ്പി എടുത്തു മേശയോടു ചേര്‍ന്നു കിടന്ന കസേരയിലേക്ക് അമര്‍ന്നിരുന്നു .ഡ്രോയറിനുള്ളിലേക്ക് കൈ കടത്തി കൂട്ടത്തില്‍ നല്ലത് എന്ന് തോന്നിയ പെനകളിലോന്നു ഞാന്‍ കൈക്കലാക്കി. ഇതിനിടയില്‍ എപ്പോഴോ മേശപ്പുരത്തിരുന്ന കണ്ണട എന്റെ കണ്ണുകളെ സംരക്ഷണ ഭിത്തിക്കുള്ളിലാക്കാന്‍ എന്ന വണ്ണം മൂക്കിനു മുകളിലേക്ക് നടന്നു കയറിയിരുന്നു.

നെറ്റിക്ക് മീതെ കൈത്തലം വച്ചു കൈമുട്ടുകള്‍ പലക കൊണ്ടുള്ള മേശമേല്‍ ഊന്നി കുറെ നേരം കണ്ണടച്ചിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെയാണ് .തിരമാലകള്‍ കരയിലേക്ക് പതഞ്ഞു കയറുന്നതിനു മുന്‍പുള്ള നിശബ്ദത പോലെ കുറെ നേരം. അത് ചിലപ്പോള്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാകാം. ചിലപ്പോഴൊക്കെ അതിനും മേലെ. നിര്‍വചിക്കനകത്ത്തതും നിയന്ത്രണമില്ലത്തതുമായ ചിന്തകള്‍ കൈ വെല്ലയിയിലിട്ടു അമ്മാനമാടി ചൂടായി നില്‍ക്കുന്ന തലചോറിനുള്ളിലേക്ക് കടത്തി വിട്ട് അവിടെ നിന്നും നെല്ലും പതിരും വേര്‍തിരിച്ച് വാക്കുകളും വരികളുമായി ആയി രൂപപ്പെടുമ്പോള്‍ അതിനെന്തോക്കെയോ അര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും അതിലുപരി അതിനെ മറ്റുള്ളവര്‍ അന്ഗീകരിക്കുമെന്നും തോന്നിയിരുന്നു.
ഇനി ഒരു യുദ്ധം ആണ്. കഥയും കഥാകൃത്തുമായി, കഥാകൃത്തിലെ ചിന്താ തലങ്ങളുടെ വ്യാപ്തിയും കഥാപാത്രങ്ങളുടെ വ്യക്തിത്വവും തമ്മില്‍.. അതില്‍ ആരു വിജയിച്ചാലും അന്തിമ വിജയത്തിന്റെ അവകാശം അവള്‍ക്കു തന്നയാണ്. .."നന്ദിനിക്കുട്ടിക്ക് " ..! നന്ദിനിക്കുട്ടി എന്നത് ഞാന്‍ തന്നെ ആണ്. ആരും അറിയാതെ മറ്റൊരാളെപ്പോലും അറിയിക്കാതെ ഇത്രനാളും മനസ്സില്‍ സൂക്ഷിച്ചിരുന്ന സത്യം ..നന്ദിനിയെ പലരും അറിയും, കാരണം അവളുടെ അക്ഷരങ്ങള്‍ വാക്കുകളായി പരിണമിച് പലപ്പോഴും പലരോടും ചങ്ങാത്തം കൂടിയിട്ടുമുണ്ടാകും .യൌവ്വനത്തിന്റെ തീഷണതയിലെന്നോ വിപ്ലവത്തിന്റെ നാരയ വേരില്‍ പിടിച്ചു തൂങ്ങി അര്‍ഥങ്ങള്‍ അറിയാത്ത വാക്കുകള്‍ എച്ച് കെട്ടി കവിത എന്ന പേരില്‍ ആഴ്ചപ്പതിപ്പിന് അയക്കുമ്പോള്‍ ഒരിക്കലും പിടിക്കപെടരുത് എന്ന എന്ന ചിന്ത ആയിരുന്നില്ല, നന്ദിനിക്കുട്ടി എന്ന പേരിനു പിന്നില്‍. പകരം ആദ്യമായി കുത്തിക്കുറിച്ച വാക്കുകള്‍ പ്രസിധീകരണയോഗ്യമല്ല എന്ന കാരണത്താല്‍, യാതൊരു ധക്ഷിണ്യവും ഇല്ലാതെ ചവറ്റു കുട്ടയിലേക്കെറിയപ്പെടുന്നത് തന്റെ പേര് കൂടി ആകരുത് എന്നതിനാല്‍ മാത്രമായിരുന്നു. പിന്നെടോക്കെയും ആഴ്ചപ്പതിപ്പുകള്‍ ചിലത് സ്ഥിരമായി വീട്ടിലേക്കു കടന്നു വരാറുണ്ടായിരുന്നു. പേജുകള്‍ക്കിടയില്‍ "നന്ദിനിക്കുട്ടി" എന്ന പേര് പരതുന്നതും കൂട്ടക്ഷരങ്ങളെ ഉള്‍ക്കൊള്ളുന്ന ആ അഞ്ചക്ഷരങ്ങള്‍ പ്രത്യക്ഷമാല്ലതിരുന്നിട്ടും നോമ്പരങ്ങള്‍ക്ക്‌ പകരം ഇന്നല്ലെങ്കില്‍ നാളെ എന്ന ശുഭ ചിന്ത മാത്രവുമായിരുന്നു.
ഒടുവില്‍ ഒരുനാള്‍ തന്റെ പ്രതീക്ഷകള്‍ക്കെല്ലാം ഫലമുണ്ട്‌ എന്ന സൂചന നല്‍കി ആ വര്‍ഷത്തെ മാര്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ മുപ്പത്തിയാറാം പേജിന്റെ ഇടതു കോണിലിരുന്നു പുഞ്ചിരിക്കുന്ന "നന്ദിനിക്കുട്ടി" ഞാനാണെന്ന് എല്ലാവരോടും ഉറക്കെ വിളിച്ചു പറയണമെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ പിന്നീട് ചിന്തിച്ചപ്പോള്‍ വേണ്ടന്നു തോന്നി .അതിന് ശേഷം എഴുതിക്കൂട്ടിയ കഥകള്‍ക്കും കവിതകള്‍ക്കും അവകാശി അവള്‍ തന്നെ ആയിരുന്നു അത് ഞാന്‍ ഒരിക്കലും എഴുതി നല്കുകയായിരുന്നില്ല ആജ്ഞാനുസരണം അവള്‍ എന്നില്‍ നിന്നും പിടിച്ചെടുക്കുക തന്നെ ആയിരുന്നു .ഒരു പക്ഷെ തന്റെ ഭാര്യക്കും മകള്‍ക്കും പോലും അറിയില്ലായിരിക്കും ഈ "നന്ദിനിക്കുട്ടി" ഞാന്‍ തന്നെയാണെന്ന്.

എന്റെ കഥയിലെ കഥാപാത്രങ്ങളുടെ വ്യക്തി ജീവിതത്തിലെ നേരും നെറിയും അവര്‍ തന്നെ മനസിലാക്കാന്‍ തുടങ്ങിയിരുന്നു .അവസാനിപ്പിക്കാന്‍ എന്ന വണ്ണം കുറച്ച്‌ വാക്കുകള്‍ അടുക്കൊടും ചിട്ടയോടും കൂടി വെള്ള പേപ്പറില്‍ നിരത്തി വെച്ച് ഞാന്‍ എഴുന്നേറ്റു. എഴുതി മുഴുമിപ്പിച്ച കഥ മൂന്നായി മടക്കി കവറിലിട്ടു ആഴ്ചപ്പതിപ്പിന്റെ മേല്‍വിലാസവും എഴുതി റൈറ്റിംഗ് പാഡിനോടൊപ്പം അലമാരയുടെ പിന്നില്‍ ഒളിപ്പിച്ചു. ഭാഗ്യം ..! അവള്‍ ഒന്നും അറിഞ്ഞിട്ടില്ല ഉറക്കത്തിലും പുഞ്ചിരിക്കുന്ന ഭാര്യയുടെ മുഖത്തേക്ക് ഞാന്‍ ഇമയനക്കാതെ കുറച്ച്‌ നേരം നോക്കി നിന്നു .എന്നിട്ട് ഞാന്‍ അവളുടെ ചെവിയോടു എന്റെ ചുണ്ടുകള്‍ ചേര്‍ത്തുവച്ചു മന്ത്രിച്ചു " നീ പലപ്പോഴും ചോദിക്കാറില്ലേ ഈ നന്ദിനിക്കുട്ടി ആരാണെന്നു ? നിങ്ങള്‍ക്കെന്ത ഇവളുടെ കഥകളോടും കവിതകളോടും ഇത്ര ഇഷ്ടം എന്ന് ..? അപ്പോഴൊക്കെയും നിന്നില്‍ നിന്നും ഞാന്‍ വഴുതി മാറിയിരുന്നത്‌ പലരില്‍ നിന്നും ഓടി ഒളിക്കാനുള്ള വ്യഗ്രത കൊണ്ടു മാത്ര മായിരുന്നു..വെറൊരാളെപ്പോലും അറിയിക്കണം എന്നെനിക്കില്ല പക്ഷെ നീ അറിയണം . കാരണം നന്ദിനിക്കുട്ടി എന്റെ മനസ്സില്‍ കിടന്നു നീരിപ്പുകയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി ..മറ്റുള്ളവര്‍ ആരും, തന്നെ ഒരിക്കലും ഒരു കവിആയോ കഥാകൃത്ത് ആയോ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല കാരണം ഞാന്‍ ഒരു സാധാരണക്കാരന്‍ മാത്രമാണ് . എല്ലാ ദിവസവും ചോറുപാത്രവും കയ്യില്‍ പിടിച്ചു ജോലിക്ക് പോകുന്ന, കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും, അതോടൊപ്പം ഏതവസ്ഥയിലും എന്റൊപ്പം നില്‍ക്കുന്ന നിന്നെയും നമ്മുടെ മോളെയും ഒരുപാട് സ്നേഹിക്കുന്ന വെറും പത്താം ക്ലാസ്സുകാരനായ സാധാരണക്കാരന്‍ ..! സാഹിത്യം എന്റെ അക്ഷരങ്ങളില്‍ മാത്രമാണ് .അതൊരിക്കലും കൈപ്പേറിയ എന്റെ ജീവിതനുഭാവങ്ങള്‍ക്കിടയില്‍ കൂട്ടിക്കുഴക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല."
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ..ഇല്ല ഉണര്‍ന്നിട്ടില്ല. ഒന്നും കേട്ടിട്ടും ഉണ്ടാവില്ല . ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാന്‍ പോയി ലൈറ്റ് കെടുത്തി അവളോടൊപ്പം ചേര്‍ന്നു കിടന്നു ..കുറച്ച്‌ മണിക്കൂറൂകള്‍ കൂടിയുണ്ട് നേരം വെളുക്കാന്‍ .വലതു കൈ കൊണ്ടു അവളെ ചേര്‍ത്ത് പിടിച്ചു ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു . ഉറക്കത്തെ കൈ എത്തിപ്പിടിക്കാന്‍ എന്ന വണ്ണം ..! .അപ്പോഴും അലമാരക്ക് പിന്നിലോളിപ്പിച്ചിരുന്ന കവറി നുള്ളിലിരുന്നു "നന്ദിനിക്കുട്ടി" പുഞ്ചിരിക്കുന്നുണ്ടായിരുന്നു .

Thursday, June 9, 2011

നക്ഷത്രങ്ങള്‍ ചിരിക്കുമ്പോള്‍ ..!

പ്രണയം പലപ്പോഴും എനിക്കൊരു വേദന ആയിരുന്നു ...പ്രണയത്തിന്റെ നേര്‍ത്ത ഓര്‍മ്മകള്‍ ഇപ്പോഴും മനസിനെ കീഴടക്കുന്നത് എങ്ങനെ എന്ന് മിക്കപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് ...പക്ഷെ ചിന്തകള്‍ ഏപ്പോഴും മനസ് എന്ന മാന്ത്രികതയില്‍ നിന്നും കൈ വിട്ടു പോകുന്നതിനലാകണം ഉത്തരങ്ങള്‍ എനിക്ക് എന്നും അന്യം തന്നെ ആയിരുന്നു ..അല്ലെങ്കില്‍ ചിന്തകളുടെ പാരമ്യതയില്‍ ഞാന്‍ ഉറക്കം നഷ്ടപ്പെട്ടവനെ പോലെ തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു ..ഇനി വരാന്‍ പോകുന്ന വലിയ വിപത്ത്കളുടെ കാലടി ശബ്ദവും പ്രതീക്ഷിച്ച് .....
കാത്തിരിപ്പിന്റെ സുഖവും , വിരഹത്തിന്റെ വേദനയും , നഷ്ടപ്പെടലിന്റെ ദീര്‍ഘ നിശ്വാസവും ഇപ്പോഴും എന്റെ വെട്ടയടാരുണ്ട്..ഒപ്പം അവളുടെ മുഖവും ഒപ്പം വിടര്‍ന്ന പുഞ്ചിരിയും ..പിന്നീട് ഒക്കെയും ചിന്തിച്ചു കൂട്ടിയിട്ടുണ്ട് ..ഒരു പക്ഷെ അന്ന് ഞാന്‍ മനസ്സ് തുറന്നിരുന്നു എങ്കില്‍ ...!
എന്റെ ജീവിതം എപ്പോഴും നൂല്‍ പൊട്ടിയ പട്ടം പോലെ ആയിരുന്നു ..എന്റേതായ ഇഷ്ടങ്ങളൊക്കെയും കുഴിച്ചു മൂടി നശിപ്പിച്ചു കളഞ്ഞ കൌമാരം ...എന്റെ സാഹചര്യങ്ങള്‍ എന്നെ അതിന് അനുവദിച്ചില്ല എന്ന് പറഞ്ഞോഴിയുംപോഴും എനിക്കറിയാമായിരുന്നു ഞാന്‍ ചെയ്തതെല്ലാം ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള കാരണങ്ങള്‍ മാത്രമാണെന്ന് ...
കലാലയത്തിന്റെ നീണ്ട ഇടനാഴിയില്‍ ഒരു പതിഞ്ഞ ശബ്ദതോടെ നാണം കുണുങ്ങി നടന്നു വരുന്ന അവളുടെ മുഖം ഇപ്പോഴും എന്റെ മനസിലേക്ക് വീണമീട്ടി കടന്നു വരുന്നത് അതുകൊണ്ടായിരിക്കാം ..പൊട്ടി അടരാന്‍ തുടങ്ങിയ തൂണിന്റെ മറവില്‍ നിന്നു ആ ശാലീനത ആസ്വദിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ പെരുമ്പറ കൊട്ടുന്നത് കേള്‍ക്കാമായിരുന്നു .മനസിന്റെ തേങ്ങല്‍ ഇടയ്ക്കിടെ മുറിയുന്നതും.
കാരണം എനിക്ക് അവളിലെക്കുള്ള അന്തരം അത്രയായിരുന്നു ..ഇന്നും എന്റെ ഹൃദയത്തിന്റെ ഇടതു കോണിലിരുന്നു അവള്‍ പുഞ്ചിരിക്കുമ്പോള്‍, പൊഴിയുന്നത് എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വിശ്വാസവും ആണെന്ന് അവള്‍ അറിയുന്നുണ്ടാവുമോ ..?
അതിവേഗത്തില്‍ കറങ്ങുന്ന കാലചക്രത്തിന്റെ ഇടയില്‍ അവള്‍ മിക്കപ്പോഴും ഒരു നേര്‍ത്ത മഞ്ഞു തുള്ളി പോലെ എന്നിലേക്ക്‌ പെയ്തിറങ്ങാറുണ്ട്..നടന്നകന്ന ..എന്നാല്‍ മറന്നു തുടങ്ങിയ കാലടി പാടുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എവിടെ നിന്നനെന്നറിയാത്ത എന്നാല്‍ ഹൃദയത്തെ നെടുകെ കീറി മുറിക്കുന്ന ഒരു വേദന ..ചിലപ്പോള്‍ അതായിരിക്കാം എന്റെ മനസിലെ അവളുടെ രൂപത്തിന് ഇപ്പോഴും
മാറ്റം വരുത്താന്‍ കഴിയാതിരുന്നതും .
എന്താണെന്നറിയില്ല , കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാതിമയക്കത്ത്തിലെ എന്റെ സ്വപ്നങ്ങളില്‍ അവള്‍ പതിവായി കടന്നു വരുന്നുണ്ടായിരുന്നു. എന്നോടവള്‍ എന്താണ് മന്ത്രിച്ചതെന്നും ഞാന്‍ അവളോട്‌ പറഞ്ഞ വാക്കുകളുടെ അര്‍ഥം എന്തെന്നും എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായതും ഇല്ല.എന്നാല്‍ എന്തൊക്കെയോ പറയാന്‍ അവള്‍ വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടെന്നു എനിക്ക് തോന്നാതിരുന്നില്ല
പക്ഷെ, എന്നും കാണുന്നത് ഒരേ ചിത്രങ്ങളും ഒരേ ഭാവങ്ങളും ‍, രൂപ മാറ്റം വരിച്ചു കൊണ്ടിരിക്കുന്ന ചാറ്റല്‍ മഴക്കിടയിലെന്ന പോലെ അവളുടെ നേര്‍ത്ത ചിത്രങ്ങള്‍ പോലും എന്നെ നോക്കി കളിയാക്കി ചിരിച്ചു ..ഹേയ് ഇങ്ങനെ ഒന്നും സംഭവിക്കില്ല കാരണം ഞാന്‍ അറിയുന്ന അവള്‍ക്കു ആരെയും വേദനിപ്പിക്കാന്‍ അറിയില്ലായിരുന്നുവല്ലോ. അറിയാമായിരുന്നു എങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇപ്പോള്‍ ..?
വെയില്‍ മങ്ങി തുടങ്ങിയിരുന്നു ചിലപ്പോള്‍ മഴ പെയ്തേക്കാം അതിന് ഈ മെയ്‌ മാസത്തില്‍ മഴ പെയ്യുമോ ..ചിലപ്പോള്‍ പെയ്യുമായിരിക്കാം.
കയ്യിലിരുന്നു പുകയുന്ന സിഗരറ്റ് മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ട്‌ ഞാന്‍ അകത്തേക്ക് നടന്നു .
അപ്പോഴും മേശയുടെ പുറത്തിരുന്ന മൊബൈല്‍ പതുക്കെ ശബ്ദം ഉയര്‍ത്തി വിറക്കുന്നുണ്ടായിരുന്നു .ഇടതു കൈ കൊണ്ടു മൊബൈല്‍ എടുത്തു ചെവിയോടു ചേര്‍ക്കുന്നതിനിടയില്‍ കണ്ണുകള്‍ ഡിസ്പ്ലയിലേക്ക് തെന്നി വീണിരുന്നു ..വിപിന്‍ ആണ്
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ബന്ധം അറ്റ് പോകാതെ സൂക്ഷിക്കുന്ന സൌഹൃദത്തിന്റെ ഉടമ .കഴിഞ്ഞ എഴാം തീയതി വിവാഹവാര്‍ഷികം ആയിരുന്നു .ചെലവ് ചെയ്യാത്തതില്‍ പരിഭാവിച്ചയിരിക്കാം.അവന് അല്ലെങ്കിലും അങ്ങനെ ആണ് ഏത് ചെറിയ കാര്യത്തിനും പിണങ്ങും .
പിന്നെ ഒരു യുദ്ധം തന്നെ വേണ്ടി വരുമായിരുന്നു ആ അവസ്ഥയില്‍ നിന്നും അവനെ ഒന്ന് കര കയറ്റുവാന്‍..
ഒരു ചെറിയ ചിരിയോടെ "ഹല്ലോ " എന്ന് പറയുമ്പോഴേക്കും അവന്റെ വിറയാര്‍ന്ന സ്വരം എന്റെ ചെവിയിലേക്ക് പടര്‍ന്നിറങ്ങി.
"നിന്റെ അന്നക്കുട്ടി പോയെടാ..സൂയിസൈഡായിരുന്നു "
എന്റെ ശരീരത്തിലേക്ക് ആരോ വൈദ്യുദി പ്രവഹിപ്പിച്ചത് പോലെയും ഒരു നിമിഷം കൊണ്ടു ആരോ എന്നെ ഇരുട്ടറയിലേക്ക് തള്ളി വിട്ടതുപോലെയും എനിക്ക് തോന്നി. ചുറ്റും ആരൊക്കെയോ നടക്കുന്നുണ്ടെന്നും മുഖത്ത് നോക്കി എന്തൊക്കെയോ വാക്ക് ശരങ്ങള്‍ എയ്യുന്നത് പോലെയും എനിക്ക് തോന്നി .കേട്ട വാര്‍ത്തയുടെ ഭാരം താങ്ങാനാവാതെ കിടക്കയിലേക്ക് വീഴുമ്പോഴും "അന്നക്കുട്ടി" എന്ന എന്റെ അനീറ്റ യുടെ ഓര്‍മ്മകള്‍ മിഴിവുള്ള ചിത്രങ്ങളായി രൂപാന്തരം പ്രാപിച്ച്, "ഒരു പതിഞ്ഞ ശബ്ദതോടെ നാണം കുണുങ്ങി നടന്നു വരുന്ന അവളുടെ മുഖം" പോലെ ആവുകയായിരുന്നു.

Wednesday, April 27, 2011

എന്‍ഡോള്‍ഫാനെതിരെ..

എന്‍ഡോള്‍ഫാന്‍ വിഷം ആണോ എന്ന് പരിശോധിക്കാന്‍ ഒരു പഠനം കൂടി ..ആ പഠനം പൂര്‍ത്തിയാക്കാന്‍ വേണം ഇനിയും രണ്ടു വര്‍ഷങ്ങള്‍ .
ഒരു ഭാരതീയനായി ജെനിച്ചതില്‍ ഞാന്‍ ദുഖിക്കുന്നുന്ടെങ്കില്‍ അത് ഈ നാട്ടിലെ നാണം കേട്ട രാഷ്ട്രീയക്കാരെ ഓര്‍ത്തു മാത്രമാണ് ..
സഹജീവികളെ വിറ്റ് തിന്നുന്ന ജീര്‍ണ്ണത ബാധിച്ച രാഷ്ട്രീയം ഇനിയെങ്കിലും നിലക്ക് നിര്‍ത്താന്‍, നാം ഉള്‍പ്പെടുന്ന സമൂഹത്തിനു സാധിച്ചില്ല
എങ്കില്‍ , നാളെ നാം ഓരോരുത്തരും ഇവര്‍ക്ക് മുന്‍പില്‍ ഇരകള്‍ ആയേക്കാം ..സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷ നില്‍ എന്‍ഡോള്‍ഫാന്‍
"ഞങ്ങളുടെ നിത്യോപയോഗ വസ്തു ആണ് .അത് നിരോധിക്കാന്‍ പാടില്ല" എന്ന് വാശി പിടിച്ചത് ഇന്ത്യക്കാര്‍ മാത്രം ..
നമുക്ക് ഇത്രയും അധപ്പതിക്കണമായിരുന്നോ ? ഏതായാലും നാണം കേട്ടിട്ടാണെങ്കിലും വേണ്ടില്ല ബാക്കിയുള്ളവര്‍ അറിഞ്ഞല്ലോ ണെ
ഇന്ത്യയെക്കുറിച്ച്. എന്‍ഡോള്‍ഫാന്‍ ഏറക്കുറെ നിരോധിക്കും എന്ന് ഉറപ്പാണ്‌ ..കാരണം അതിനെ എതിര്‍ക്കുന്നത് ഇന്ത്യ മാത്രമാണ് എന്നുള്ളതാണ് .
എന്താണെങ്കിലും പത്ത് വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കേണ്ടി വരും.ബദല്‍ മാര്‍ഗങ്ങളില്ലാത്ത കീടങ്ങള്‍ക്ക്
കീടനാശിനിയായി ഉപയോഗിക്കാന്‍ മാത്രമാണ് ചെറിയ യ തോതില്‍ ഇളവ് ലഭിക്കുക. ഏതൊക്കെ വിളകളിലെ കീടങ്ങള്‍ക്ക് വേണമെന്ന് അതത് രാജ്യങ്ങള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം
അപ്പോഴും ഇന്ത്യ ഒരു മുഴം നീട്ടിയെറിഞ്ഞു . ചൈന യെ പ്പോലെയുള്ള രാജ്യങ്ങള്‍ നാലോ അഞ്ചോ വിളകളുടെ പേര് മാത്രം നല്‍കിയപ്പോള്‍ നമ്മള്‍ കൊടുത്തത്
അമ്പതില്‍ കൂടുതല്‍ വിളകളുടെ പേരാണ് .എന്നാല്‍ ഇത്രയും അധികം പറ്റില്ല എന്ന് പറഞ്ഞു ഉപസമിതി പട്ടിക മടക്കിയപ്പോള്‍ വീണ്ടും നല്‍കിയത് ഇരുപത്തി രണ്ടു വിളകളുടെ പേരുകള്‍ ..!
ആര്‍ക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രക്കും വാശി പിടിക്കുന്നത് ..? ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളേക്കാള്‍ വലുതാണോ എന്‍ഡോള്‍ഫാന്‍ ലോബി ?
കാസര്‍ഗോട്ടെ ഈ പാവങ്ങളെ കാണാന്‍ ഇവര്‍ക്ക് കണ്ണുകള്‍ ഇല്ലേ ? മനസാക്ഷിയും മനുഷ്യത്ത്വവും തൊട്ടു തീണ്ടാത്ത്തവര്‍ ആണോ നമ്മുടെ മന്ത്രിമാര്‍ ?
എന്ത് മനസാക്ഷി , എന്ത് മനുഷത്ത്വം ...ആരാചാരന്മാരുടെ കയ്യില്‍ നിന്നു കണക്കില്ലാതെ പണം വാങ്ങി സ്വന്തം കീശ വീര്‍പ്പിക്കാന്‍ പാട് പെടുമ്പോള്‍ സഹജീവികളുടെ
സങ്കടങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും എന്ത് വില .രാഷ്ട്രീയ ലക്ഷ്യത്തിനു ആണെങ്കില്‍ കൂടി കേരള മുഖ്യമന്ത്രി ഏപ്രില്‍ ഇരുപത്തി അഞ്ചിന് നടത്തിയ ഉപവാസം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുക തന്നെ ചെയ്യുന്നു.അതുപോലെ അദ്ദേഹത്തോടൊപ്പം ഉപവാസത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും. അത് ഓ .രാജഗോപാല്‍ അയാലും , വി എം സുധീരന്‍ അയാലും സുരേഷ് ഗോപി അയാലും .
രാഷ്ട്രീയത്തിന് ഉപരിയായി , വ്യക്തികള്‍ക്ക് മേലെ ആയി സഹജീവികളോടുള്ള സ്നേഹം വെളിപ്പെടുത്താന്‍ എങ്കിലും കഴിഞ്ഞുവല്ലോ അവര്‍ക്ക് . അതുപോലെ സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ പ്രേമത്തിന്റെ മറ നീക്കിയ കൂടിക്കാഴ്ചകള്‍ക്ക് ജനീവ വേദിയായി. എന്‍ഡോസള്‍ഫാന്‍ നിരോധനം വിശദമായി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകീട്ട് ഉപസമിതിക്ക് വിട്ടിരുന്നു. ഉപസമിതിയില്‍ ചൊവ്വാഴ്ച നടന്ന പ്രാരംഭ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ബുധനാഴ്ച നടന്നത്. എന്‍ഡോസള്‍ഫാന് വേണ്ടി ശബ്ദിക്കാന്‍ തുണയില്ലാതെ ഒറ്റപ്പെട്ട ഇന്ത്യ ആരുമായാണ് കൂടിയാലോചന നടത്തുന്നതെന്ന് അംഗരാജ്യങ്ങള്‍ കൗതുക പൂര്‍വം നിരീക്ഷിക്കുകയായിരുന്നു. നാണക്കേടിന്റെ സ്വര്‍ണ്ണ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി .!
ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസം ഉള്ളത് ഞങ്ങളുടെ പ്രധാന മന്ത്രി ആണ് എന്ന് ഇന്ത്യ യിലെ ഓരോ പൗരനും ഗീര്‍വാണം അടിക്കുമ്പോഴും ഇങ്ങനെ ഉള്ള ചില മണ്ടന്‍ തീരുമാനങ്ങളിലൂടെ നമ്മുടെ രാജ്യത്തെ അകെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയല്ലേ ശരദ് പവാറിനെയും ജയറാം രമേഷിനെ യും പോലെ പോലെ ഉള്ളവര്‍ ചെയ്യുന്നത് ..
എന്‍ഡോള്‍ഫാന്‍ എന്നത് ഒരു മാരകവിഷം ആണെന്ന് ഒരുപാട് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് ..അതിന്റെ അനന്തര ഫലങ്ങള്‍ ആണ് കാസര്ഗോഡ് അടക്കമുള്ള സ്ഥലങ്ങളില്‍ കാണുന്നത് ..എന്‍ഡോള്‍ഫാന്‍ എന്ന മാരക വിഷത്തിനെതിരെ പ്രതികരിക്കുക എന്നത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമ ആണ് .മാനവ രാശിക്ക് മുഴുവന്‍, നാളെ നാശം സംഭവിക്കാന്‍ സാധ്യത ഉള്ള ഈ കീടനാശിനിക്കെതിരെ നമ്മെക്കൊണ്ടാവുന്ന രീതിയില്‍ ഇന്ന് നമുക്കും പ്രതികരിക്കാം..അതിലുപരി ഇന്ന് നമ്മോടൊപ്പം ഉള്ള എന്‍ഡോള്‍ഫാന്‍ എന്ന മാരക വിഷത്തിനു അടിപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക്‌ നീതി കിട്ടാന്‍
ഒരു കാരണം ആകുമെങ്കില്‍ ..!!!...അതില്ക്കവിഞ്ഞു നമുക്കെന്തു വേണം .?

എന്‍ഡോള്‍ഫാനെതിരെ നമുക്കും പ്രതികരിക്കാം ...http://www.petitiononline.com/endoban/petition.html

Friday, February 11, 2011

ഇങ്ങനെ ഒരു മുഖ്യ മന്ത്രി കൂടെ ഇല്ലായിരുന്നെങ്കില്‍ ....

നാലു ചുറ്റില്‍ നിന്നും രക്തത്തിനായി അലറിവിളിക്കുന്ന ചെന്നായ ക്കൂട്ടങ്ങളുടെ ഇടയില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന ആ മനുഷ്യന്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ....ഞാന്‍ ആദ്യമേ ഒരു കാര്യം പറയട്ടെ ..ഞാന്‍ ഒരു സി പി എം അനുഭാവി ആണെന്ന് ആരും കരുതരുത് ..പക്ഷെ വി എസ് എന്ന സത്യ സന്ധന്‍ ആയ മനുഷ്യന്റെ ചില നിലപാടുകളോട് എനിക്ക് വ്യക്തമായ ഒരു ഇഷ്ടമുണ്ട് ..അത് ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ മാത്രം ഉള്ളതാണ് .
ഇന്നാട്ടിലെ പ്രതിപക്ഷ നേതാവിനും ചെയ്യുവാന്‍ ഏറെ ഉണ്ടെന്നു തെളിയിച്ച വിപ്ലവകാരി ...പലപ്പോഴും സത്യത്തിനും ധാര്‍മികമായ മൂല്യങ്ങള്‍ക്കും വേണ്ടി അക്ഷോഭ്യന്‍ ആയി നിന്ന ജന നേതാവ് ..നന്മയുടെ പ്രകാശം പരത്തുന്ന മുഖ്യമന്ത്രി ...ഇതൊക്കെ എന്നെ വി എസ് എന്ന രണ്ടാക്ഷരത്തോട് ഏറെ അടുപ്പിചിട്ടുണ്ട്.. നാടിനു വേണ്ടി, പലപ്പോഴും സ്വന്തം പാര്‍ട്ടിക്കെതിരെ പോലും അഭിപ്രായം തുറന്നു പറയാന്‍ കെല്പ് ഉള്ള രാഷ്ട്രീയ നേതാവ് .. അച്യുതാനന്ദനെ പോലെ ഒരു ജന നേതാവ് കൂടി ഇല്ലായിരുന്നെങ്കില്‍ സി പി എം എന്ന തൊഴിലാളി (അതോ മുതലാളി സംഘടന ആണോ ) സംഘടന ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ നാമാവസേഷം ആയി പോകുമായിരുന്നു ..പാവപ്പെട്ടവനോട് എന്നും ചേര്‍ന്ന് നില്‍ക്കുന്ന തീരുമാനങ്ങള്‍ എടുത്തിട്ടുള്ള വി എസ്സ് ചെയ്ത എത്രയോ നല്ല കാര്യങ്ങള്‍ മാധ്യമങ്ങളും സ്വന്തം പാര്‍ട്ടി നേതാക്കളും വിസ്മരിചിട്ടുണ്ട്..നമ്മുടെ നാട്ടില്‍ കര്‍ഷക ആത്മഹത്യാ ഇല്ലാത്തതിന്റെ ഒരു പ്രധാന കാരണം വി എസ് സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണം ഒന്ന് കൊണ്ടു മാത്രമാണ് എന്നതല്ലേ വസ്തുത ...അഴിമതി ഇല്ലാത്ത ഒരു സാമാന്യം നല്ല ഭരണം കണ്ടത് ഈ വി എസ് സര്‍ക്കാരിന്റെ കാലത്താണ് ..മാത്രമല്ല അഴിമതിക്കാരെയും പെണ്‍ വാണിഭക്കാരെയും കൈയ്യാമം വെച്ച് നടത്തിക്കും എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആയപ്പോള്‍ ഇതൊന്നും പാലിച്ചില്ല എന്ന് അലറി വിളിച്ചു പറഞ്ഞു നടന്ന മാധ്യമങ്ങളും, ഉമ്മന്‍ ചാണ്ടി യെയും ചെന്നിത്തലയെയും പോലെയുള്ള നേതാക്കള്‍ക്കും ഇപ്പോള്‍ വായ് മൂടിക്കെട്ടെണ്ട അവസ്ഥ അല്ലേ വന്നിരിക്കുന്നത് ..പൊതുജനങ്ങളെ പറ്റിച് അഴിമതി നടത്തി തലയും ഉയര്‍ത്തിപ്പിടിച്ചു നിന്ന ബാലകൃഷ്ണ പിള്ളയെപ്പോലെ ഉള്ളവര്‍ അതുപോലെ പണം കൊടുത്തു ഐസ്ക്രീം കേസിലെ പ്രതി അല്ലാതെ ആയി മാറിയ കുഞ്ഞാലിക്കുട്ടിയും ലാവ്‌ലിന്‍ കേസിന്റെ കരിനിഴലില്‍ നാക്കിറങ്ങി ക്കഴിയുന്ന പിണറായിയും ഒരിക്കല് രക്ഷപെടാന്‍ അനുവദിക്കില്ല എന്ന് പരോക്ഷമായി എങ്കിലും പ്രസ്താവന നടത്താന്‍ അച്യുതാനന്ദന് അല്ലാതെ മറ്റാര്‍ക്ക് കഴിയും ...പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റാന്‍ ഒരുപക്ഷെ വി എസ്സിന് ആയില്ല എന്നത് സത്യം തന്നെ ആണ് ..പക്ഷെ അതിന് പിന്നിലെ കറുത്ത കൈകള്‍ സ്വന്തം കൂടെ നില്‍ക്കുന്നവരുടെത് ആണെന്ന് മനസിലാക്കിയിട്ടും ഒറ്റയാള്‍ പട്ടാളത്തെ പോലെ എണ്‍പത്തി അഞ്ചാം വയസിലും പൊരുതുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ട് എന്ന് പറയുന്നത് നമുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാന്‍ പറ്റുന്ന കാര്യം തന്നെ ആണ് എന്നതില്‍ ഒരു സംശയവും ഇല്ല.
ഭരണ കര്‍ത്താവ് എന്ന നിലക്ക് വി എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വിവിധ കോണുകളില്‍ നിന്നുണ്ടായ ഗൂഡാലോചനകളും, സമ്മര്‍ദ്ധങ്ങളും അതിജീവിക്കാന്‍ പൂര്‍ണമായി കഴിഞ്ഞില്ലെങ്കിലും കേരളീയ ജനത വലിയ പ്രതീക്ഷകളോടെ തന്നെയാണ് ഈ വ്യക്തിയെ നോക്കി കാണുന്നത്. ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഇട്ടാവട്ടത് ഒതുക്കാന്‍ കഴിയാത്ത പ്രാധാന്യം വി.എസിന് ഉണ്ടാവുന്നത് അത് കൊണ്ട് കൂടിയാണ്.
വി എസ്സിനെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഞാന്‍ ഉള്‍പ്പെടുന്ന ഭൂരിഭാഗം മലയാളികളും വിലയിരുത്തുന്നത് വംശനാശം
സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താവായിട്ടാണ് ....ഒരുകാലത്ത് പാവപ്പെട്ടവന്റെ പ്രസ്ഥാനമായിരുന്ന സി പി എം ഇന്ന് ഏറ്റവും വലിയ സാമ്പത്തിക അടിത്തറ ഉള്ള രാഷ്ട്രീയ പാര്‍ട്ടി ആയതിന്റെ പിന്നില്‍ പിണറായിയെ പോലെ ഉള്ള, കമ്മ്യൂണിസം എന്താണെന്നു പോലും അറിയാത്ത നരാധമന്‍മാര്‍ തന്നെ ആണ് ..അവരാണ് തൊഴിലാളി പ്രസ്ഥാനത്തെ മുതലാളിത്ത പ്രസ്ഥാനം ആക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് .. വി എസ്സിനെ മുഖ്യ മന്ത്രി അക്കതിരിക്കാന്‍ അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരമാവധി ശ്രമിച്ചതും ആണ് ..ശക്തമായ ജന പിന്തുണ വി എസ്സിനെ മുഖ്യ മന്ത്രി ക്കസേരയില്‍ ഇരുത്തുകയും ചെയ്തു . വികസനത്തെയും, അഴിമതിയെയും, സദാചാരത്തെയും, പ്രതിരോധങ്ങളെയും തലനാരിഴ കീറി പരിശോധിക്കുന്ന ഒരു തെരഞ്ഞെടുപ്പിനാണ് കേരളം ഒരുങ്ങുന്നതെങ്കില്‍ അതിന്‍റെ അമരത്ത്‌ ഇടതു പക്ഷത്തെ നയിക്കാന്‍ വി.എസിനെ തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ട്