Wednesday, April 27, 2011

എന്‍ഡോള്‍ഫാനെതിരെ..

എന്‍ഡോള്‍ഫാന്‍ വിഷം ആണോ എന്ന് പരിശോധിക്കാന്‍ ഒരു പഠനം കൂടി ..ആ പഠനം പൂര്‍ത്തിയാക്കാന്‍ വേണം ഇനിയും രണ്ടു വര്‍ഷങ്ങള്‍ .
ഒരു ഭാരതീയനായി ജെനിച്ചതില്‍ ഞാന്‍ ദുഖിക്കുന്നുന്ടെങ്കില്‍ അത് ഈ നാട്ടിലെ നാണം കേട്ട രാഷ്ട്രീയക്കാരെ ഓര്‍ത്തു മാത്രമാണ് ..
സഹജീവികളെ വിറ്റ് തിന്നുന്ന ജീര്‍ണ്ണത ബാധിച്ച രാഷ്ട്രീയം ഇനിയെങ്കിലും നിലക്ക് നിര്‍ത്താന്‍, നാം ഉള്‍പ്പെടുന്ന സമൂഹത്തിനു സാധിച്ചില്ല
എങ്കില്‍ , നാളെ നാം ഓരോരുത്തരും ഇവര്‍ക്ക് മുന്‍പില്‍ ഇരകള്‍ ആയേക്കാം ..സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷ നില്‍ എന്‍ഡോള്‍ഫാന്‍
"ഞങ്ങളുടെ നിത്യോപയോഗ വസ്തു ആണ് .അത് നിരോധിക്കാന്‍ പാടില്ല" എന്ന് വാശി പിടിച്ചത് ഇന്ത്യക്കാര്‍ മാത്രം ..
നമുക്ക് ഇത്രയും അധപ്പതിക്കണമായിരുന്നോ ? ഏതായാലും നാണം കേട്ടിട്ടാണെങ്കിലും വേണ്ടില്ല ബാക്കിയുള്ളവര്‍ അറിഞ്ഞല്ലോ ണെ
ഇന്ത്യയെക്കുറിച്ച്. എന്‍ഡോള്‍ഫാന്‍ ഏറക്കുറെ നിരോധിക്കും എന്ന് ഉറപ്പാണ്‌ ..കാരണം അതിനെ എതിര്‍ക്കുന്നത് ഇന്ത്യ മാത്രമാണ് എന്നുള്ളതാണ് .
എന്താണെങ്കിലും പത്ത് വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കേണ്ടി വരും.ബദല്‍ മാര്‍ഗങ്ങളില്ലാത്ത കീടങ്ങള്‍ക്ക്
കീടനാശിനിയായി ഉപയോഗിക്കാന്‍ മാത്രമാണ് ചെറിയ യ തോതില്‍ ഇളവ് ലഭിക്കുക. ഏതൊക്കെ വിളകളിലെ കീടങ്ങള്‍ക്ക് വേണമെന്ന് അതത് രാജ്യങ്ങള്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം
അപ്പോഴും ഇന്ത്യ ഒരു മുഴം നീട്ടിയെറിഞ്ഞു . ചൈന യെ പ്പോലെയുള്ള രാജ്യങ്ങള്‍ നാലോ അഞ്ചോ വിളകളുടെ പേര് മാത്രം നല്‍കിയപ്പോള്‍ നമ്മള്‍ കൊടുത്തത്
അമ്പതില്‍ കൂടുതല്‍ വിളകളുടെ പേരാണ് .എന്നാല്‍ ഇത്രയും അധികം പറ്റില്ല എന്ന് പറഞ്ഞു ഉപസമിതി പട്ടിക മടക്കിയപ്പോള്‍ വീണ്ടും നല്‍കിയത് ഇരുപത്തി രണ്ടു വിളകളുടെ പേരുകള്‍ ..!
ആര്‍ക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രക്കും വാശി പിടിക്കുന്നത് ..? ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളേക്കാള്‍ വലുതാണോ എന്‍ഡോള്‍ഫാന്‍ ലോബി ?
കാസര്‍ഗോട്ടെ ഈ പാവങ്ങളെ കാണാന്‍ ഇവര്‍ക്ക് കണ്ണുകള്‍ ഇല്ലേ ? മനസാക്ഷിയും മനുഷ്യത്ത്വവും തൊട്ടു തീണ്ടാത്ത്തവര്‍ ആണോ നമ്മുടെ മന്ത്രിമാര്‍ ?
എന്ത് മനസാക്ഷി , എന്ത് മനുഷത്ത്വം ...ആരാചാരന്മാരുടെ കയ്യില്‍ നിന്നു കണക്കില്ലാതെ പണം വാങ്ങി സ്വന്തം കീശ വീര്‍പ്പിക്കാന്‍ പാട് പെടുമ്പോള്‍ സഹജീവികളുടെ
സങ്കടങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും എന്ത് വില .രാഷ്ട്രീയ ലക്ഷ്യത്തിനു ആണെങ്കില്‍ കൂടി കേരള മുഖ്യമന്ത്രി ഏപ്രില്‍ ഇരുപത്തി അഞ്ചിന് നടത്തിയ ഉപവാസം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുക തന്നെ ചെയ്യുന്നു.അതുപോലെ അദ്ദേഹത്തോടൊപ്പം ഉപവാസത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും. അത് ഓ .രാജഗോപാല്‍ അയാലും , വി എം സുധീരന്‍ അയാലും സുരേഷ് ഗോപി അയാലും .
രാഷ്ട്രീയത്തിന് ഉപരിയായി , വ്യക്തികള്‍ക്ക് മേലെ ആയി സഹജീവികളോടുള്ള സ്നേഹം വെളിപ്പെടുത്താന്‍ എങ്കിലും കഴിഞ്ഞുവല്ലോ അവര്‍ക്ക് . അതുപോലെ സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച ഇന്ത്യയുടെ എന്‍ഡോസള്‍ഫാന്‍ പ്രേമത്തിന്റെ മറ നീക്കിയ കൂടിക്കാഴ്ചകള്‍ക്ക് ജനീവ വേദിയായി. എന്‍ഡോസള്‍ഫാന്‍ നിരോധനം വിശദമായി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വൈകീട്ട് ഉപസമിതിക്ക് വിട്ടിരുന്നു. ഉപസമിതിയില്‍ ചൊവ്വാഴ്ച നടന്ന പ്രാരംഭ ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു ബുധനാഴ്ച നടന്നത്. എന്‍ഡോസള്‍ഫാന് വേണ്ടി ശബ്ദിക്കാന്‍ തുണയില്ലാതെ ഒറ്റപ്പെട്ട ഇന്ത്യ ആരുമായാണ് കൂടിയാലോചന നടത്തുന്നതെന്ന് അംഗരാജ്യങ്ങള്‍ കൗതുക പൂര്‍വം നിരീക്ഷിക്കുകയായിരുന്നു. നാണക്കേടിന്റെ സ്വര്‍ണ്ണ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി .!
ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസം ഉള്ളത് ഞങ്ങളുടെ പ്രധാന മന്ത്രി ആണ് എന്ന് ഇന്ത്യ യിലെ ഓരോ പൗരനും ഗീര്‍വാണം അടിക്കുമ്പോഴും ഇങ്ങനെ ഉള്ള ചില മണ്ടന്‍ തീരുമാനങ്ങളിലൂടെ നമ്മുടെ രാജ്യത്തെ അകെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയല്ലേ ശരദ് പവാറിനെയും ജയറാം രമേഷിനെ യും പോലെ പോലെ ഉള്ളവര്‍ ചെയ്യുന്നത് ..
എന്‍ഡോള്‍ഫാന്‍ എന്നത് ഒരു മാരകവിഷം ആണെന്ന് ഒരുപാട് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് ..അതിന്റെ അനന്തര ഫലങ്ങള്‍ ആണ് കാസര്ഗോഡ് അടക്കമുള്ള സ്ഥലങ്ങളില്‍ കാണുന്നത് ..എന്‍ഡോള്‍ഫാന്‍ എന്ന മാരക വിഷത്തിനെതിരെ പ്രതികരിക്കുക എന്നത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമ ആണ് .മാനവ രാശിക്ക് മുഴുവന്‍, നാളെ നാശം സംഭവിക്കാന്‍ സാധ്യത ഉള്ള ഈ കീടനാശിനിക്കെതിരെ നമ്മെക്കൊണ്ടാവുന്ന രീതിയില്‍ ഇന്ന് നമുക്കും പ്രതികരിക്കാം..അതിലുപരി ഇന്ന് നമ്മോടൊപ്പം ഉള്ള എന്‍ഡോള്‍ഫാന്‍ എന്ന മാരക വിഷത്തിനു അടിപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക്‌ നീതി കിട്ടാന്‍
ഒരു കാരണം ആകുമെങ്കില്‍ ..!!!...അതില്ക്കവിഞ്ഞു നമുക്കെന്തു വേണം .?

എന്‍ഡോള്‍ഫാനെതിരെ നമുക്കും പ്രതികരിക്കാം ...http://www.petitiononline.com/endoban/petition.html

6 comments:

 1. This comment has been removed by the author.

  ReplyDelete
 2. നന്നായി എഴുതി. ജതിതക വൈകല്ല്യങ്ങളുണ്ടാക്കുന്ന എത്രയോ വിഷമരുന്നുകൾ നാട്ടിൽ ഉപയോഗിക്കുന്നു. ഇന്ന് ധൈര്യത്തിൽ ഒന്നും ഭക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. എൻഡോസൾഫാൻ ഇന്ത്യയിൽ പല ഭാഗത്ത് ഉപയോഗിക്കുന്നുണ്ട്. അവിടെ അത്ര പ്രശ്നങ്ങളുണ്ടായിട്ടില്ല എന്നത് ഒരു പക്ഷെ ശരിയായിരിക്കാം. എന്നാൽ കാസർകോട് സംഭവിച്ചത് അതിന്റെ പേരിൽ അവഗണിക്കാൻ പറ്റുന്നതല്ല. കീടങ്ങളെ നശിപ്പിക്കാൻ വിഷം കൂടിയ മരുന്നുകൾ പ്രയോഗിക്കുമ്പോൾ അതിന്റെ കൂടെ ചത്തൊടുങ്ങുന്നത് മനുഷ്യർ മാത്രമല്ല, ലോകത്ത് ജീവൻ ആവശ്യമുള്ള പലതരം ജീവികളും പെട്ടുപോകുന്നു. കേരളത്തിൽ കൃഷിയിറക്കാൻ പറ്റിയ സ്ഥലമില്ല. ജനനിബിഡമായ കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ല ഏരിയൽ സ്പ്രേ. ക്രിഷിയോട് അടുത്താണ് മനുഷ്യർ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഏരിയൽ സ്പ്രേ വഴി വിഷം തളിക്കുമ്പോൾ വായുവിലും ജലത്തിലും പടർന്നു പിടിക്കുന്നു. ഈ വിഷത്തിന്റെ ഭവിഷ്യത്ത് പെട്ടൊന്നു കണ്ടെത്തുക പ്രയാസകരമാണ്. വർഷങ്ങളുടെ ജനറ്റിമാറ്റങ്ങളിലൂടെ അതിന്റെ വിഷവേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോ മാത്രമേ നാം തിരിച്ചറിയുന്നുള്ളൂ.. അതാണ് ഇന്നു നാം കേരളത്തിൽ കാണുന്നത്... ഇത് വരും കാലങ്ങളിൽ മറ്റു സ്ഥലങ്ങളിലും പ്രത്യക്ഷമാകാം.. ഇനിയും തെളിവിനായി ഇരകളെ ചോദിക്കുന്ന നീരാളികൾക്ക് നൽകാൻ നമുക്കൊന്നുമില്ല, ദാഹം തീർക്കാൻ ഒരു കുപ്പി എൻഡോസൽഫാൻ കലക്കികൊടുക്കുക എന്നല്ലാതെ...

  ReplyDelete
 3. നിരവധി വികല ജന്മങ്ങള്‍ കണ്മുന്നില്‍ കിടന്നിട്ടും തെളിവിനായി ഇരകളെ ചോദിക്കുന്ന ദുഷ്ട്ട ജന്മങ്ങള്‍..

  ഇതിനെതിരെ ഓരോ കുഞ്ഞു പോലും ശബ്ദിച്ചേ മതിയാകൂ.

  ReplyDelete
 4. നമുക്ക്‌ ശബ്ദിക്കാനല്ലെ കഴിയുള്ളൂ എന്ന സങ്കടം മാത്റം ബാക്കി................

  ReplyDelete

many many thanks for ur message....