Saturday, October 16, 2010

അനാഥജന്മങ്ങള്‍

തിരക്കിനിടയിലൂടെ വേഗത്തില്‍ നടക്കുമ്പോള്‍ ദാസന്‍ മറ്റൊന്നും ചിന്തിക്കുന്നുണ്ടയിരുന്നില്ല .ഞായറാഴ്ച ആയതിനാലാവണം പതിവിലും നല്ല തിരക്കുണ്ടായിരുന്നു പക്ഷെ അവന്റെ ചിന്തകളൊക്കെയും ടാഗോര്‍ തീയറ്ററിലെ ജുഗല്‍ബന്ദിയെക്കുരിച്ചയിരുന്നു ഏറെ നാളായിരിക്കുന്നു ഒരു കച്ചേരിക്ക്‌ പോലും പോയിട്ട് ...അവന്‍ ജുബ്ബക്കുള്ളിലെ കയ്യിട്ടു പാസ്‌ പോക്കെറ്റില്‍ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി .
5 .45 ആകുന്നു സമയം .6 മണിക്കാണ് പ്രോഗ്രാം .അതിനു മുന്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ ഈ അവസരം നഷ്ടപ്പെട്ടാലോ...? അവന്‍ നടത്തത്തിനു കുറച്ചുകൂടി വേഗം കൂട്ടി.


പെട്ടെന്ന് ആണ് ദാസന്‍ ആ കാഴ്ച കണ്ടത് .റോഡരുകിലെ മരത്തിന്റെ തണലിലിരിക്കുന്ന സ്ത്രീയെ ....തമിഴത്തി ആണെന്ന് തോന്നുന്നു അവളുടെ മുന്നിലെ വിരിച്ചിട്ടിരിക്കുന്ന മുഷിഞ്ഞു കീറിയ തോര്‍ത്തിലേക്ക് ചിലര്‍ അവഞ്ഞയോടെ നോക്കുകയും മറ്റു ചിലര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞുകോടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവളുടെ അരികിലിരുന്ന കൊച്ചുകുഞ്ഞിനെ ദാസന്‍ ഒട്ടൊരു അനുകമ്പയോടെ നോക്കി...
രണ്ടു രണ്ടര വയസുകാണും അതിന്. ആണാണോ, പെണ്ണാണോ എന്നറിയാന്‍ കഴിയാത്ത വിധം ചെമ്പിച്ച മുടികള്‍ കഴുത്തിലേക്കു വളര്‍ന്നിരങ്ങിയിട്ടുണ്ടായിരുന്നു...മൂക്കില്‍ നിന്നും താഴേക്കൊഴുകുന്ന കൊഴുത്ത ദ്രാവകം ഇടതു കയ്യിലിരിക്കുന്ന റൊട്ടിയോടൊപ്പം അവള്‍ ചവച്ചു തിന്നുന്ന്ടയിരുന്നു .അയാള്‍ കുറെ നിമിഷം കൂടി ആ പിഞ്ചു ബാലികയെ നോക്കിനിന്നു .പോക്കെറ്റില്‍ നിന്നും ഒരു പത്തു രൂപയുടെ നോട്ടെടുത്ത് ആ സ്ത്രീയുടെ കയ്യിലേക്ക് വച്ചു കൊടുക്കുമ്പോള്‍ ഏതൊക്കെയോ ചിന്തകള്‍ അവനെ വന്നു മൂടുകയായിരുന്നു ....


ടാഗോര്‍ തീയറ്ററിലെ ഇരുണ്ട വെട്ടതിലിരുന്നു ജുഗല്‍ബന്ദി കാണുമ്പോഴും അവന്റെ ചിന്ത ആ വഴിവക്കിലെ പിഞ്ചു കുഞ്ഞില്‍ ആയിരുന്നു .അവന്റെ മനസിനെ അവള്‍ അത്രക്കും പിടിച്ചുകുലുക്കിയിരുന്നു..........പ്രോഗ്രാം തീര്‍ന്നതും അവന്‍ വീടിലേക്ക്‌ നടന്നു..സുനന്ദയോട് പറയണോ ആ കുഞ്ഞിന്റെ കാര്യം ...അല്ലെങ്കില്‍ വേണ്ട .താന്‍ കൂടി അവളെ വിഷമിപ്പിക്കേണ്ട അല്ലാതെ തന്നെ ഓരോരുത്തരായി അവളെ കുത്തിനോവിക്കുന്നുണ്ട്..12 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട് ...ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല ..അതുകൊണ്ട് തന്നെയാവണം സുനന്ദ ഇപ്പോള്‍ പുറത്തേക്കൊന്നും പോകാറെയില്ല ...ആള്‍ക്കാരുടെ മുഖത്ത് നോക്കാനുള്ള മടി ആയിരിക്കും ...


ദിവസങ്ങള്‍ കഴിയുന്തോറും ഓര്‍മകള്‍ക്ക് കാലപ്പഴക്കം വന്നുകൊണ്ടിരുന്നു ...അന്ന് ദാസന്‍ ടൌണിലേക്ക് ഇറങ്ങിയത് കുറച്ചു പച്ചക്കറി വാങ്ങാനായിരുന്നു..കടയില്‍ നിന്നും പുറത്തേക്ക്‌ ഇറങ്ങിയതും റോഡില്‍ ആരൊക്കെയോ ഓടിക്കൂടുന്നത് കണ്ടു നാലുപാടു നിന്നും
ആള്‍ക്കാര്‍ വരുകയും ഒരു ജനക്കൂട്ടം രൂപപ്പെട്കയും ചെയ്തു..അവനും ആ ആള്‍ക്കൂട്ടത്തില്‍ ലെയിച്ചു .ആരോ പറയുന്നത് കേട്ടു..വണ്ടിയിടിച്ചതാണെന്ന് ..ഇടിച്ചിട്ടു നിര്‍ത്താതെ പോയത്രേ .....ദാസന്‍ തിരക്കിനിടയിലൂടെ ഊര്‍ന്നു നടുവിലെത്തി ...ആ കാഴ്ച കിടിലം കൊള്ളിക്കുന്നതായിരുന്നു ..രക്തം റോഡില്‍ തളം കെട്ടി ക്കിടക്കുന്നു ..ഏതോ സ്ത്രീ ആണ്.... കമഴ്ന്നു കിടക്കുന്ന അവരുടെ കാലുകള്‍ ഇടിയുടെ ആഘാതത്തില്‍ "റ" പോലെ വളഞ്ഞിരുന്നു...സ്ഥാനം തെറ്റി ക്കിടക്കുന്ന സാരിയുടെ കളര്‍ ചോരയില്‍ മുക്കിയ തുണിയെ ഓര്‍മിപ്പിച്ചു ...


അപ്പോഴും അരികില്‍ ഉണ്ടായിരുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ദാസന്‍ നോക്കിയതും ഞെട്ടിയതും ഒരുമിച്ചായിരുന്നു ..കാരണം അത് അന്ന് കണ്ട സ്ത്രീയും കുഞ്ഞും ആണെന്ന് അവന്‍ മനസിലാക്കുകയായിരുന്നു ....ആ നിമിഷത്തിന്റെ വേദന എന്താണെന്നു പോലും അറിയാതെ അപ്പോഴും അവള്‍ കയ്യിലിരുന്ന ചെറിയ കളിപ്പാട്ടം തിരിച്ചും മറിച്ചും നോക്കി കളിക്കുകയായിരുന്നു.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു ഒരു ആംബുലന്‍സ് വന്നതും ആ നിശ്ചല ശരീരം എടുത്തുകൊണ്ടു ആശുപത്രിയിലേക്ക് പോയതും ഒപ്പം കഴിഞ്ഞു....ഒരു സിനിമ കണ്ട ലാഘവത്തോടെ ആള്‍ക്കാര്‍ ഓരോ വഴിക്കും പിരിയാന്‍ തുടങ്ങിയിരുന്നു ..ദാസന്‍ ഒന്നുരണ്ടു നിമിഷം കൂടി അവിടെ നിന്നു..പിന്നീട് ഒരിക്കലും തീരാത്ത ഹൃദയ വേദനയോടെ അയാളും നടന്നു ...ഒരു ചെറിയ വിതുമ്പി കരച്ചില്‍ കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ആ കുഞ്ഞ് അമ്മയെ കാണാതെ ചുറ്റിനും നോക്കി കരയുന്നുണ്ടായിരുന്നു .അയാള്‍ അവളുടെയരികിലേക്ക് നടന്നു വന്നു.കണ്ണില്‍ നിന്നും ഒഴുകി താഴേക്ക്‌ വീഴുന്ന കണ്ണുനീര്‍ കൈ കൊണ്ട്‌ തുടച്ചിട്ടു അയാള്‍ ആ കുഞ്ഞിനെ വാരിയെടുത്തു ...പറന്നു കിടന്ന മുടി പിറകിലേക്ക് മാടി വച്ചിട്ട് ആ പിഞ്ചു കവിളില്‍ തെരു തെരെ ഉമ്മ വച്ചു....അവളെയും ചേര്‍ത്തുപിടിച്ചുകൊണ്ട്‌ വീടിലേക്ക്‌ നടക്കുമ്പോള്‍ ഇതെന്റെ മകള്‍ ആണെന്ന് ലോകത്തോട്‌ ഉറക്കെ വിളിച്ചു പറയണം
എന്നയാള്‍ക്ക് തോന്നി.....അപ്പോഴും കയ്യിലെ ആ ചെറിയ കളിപ്പാട്ടം അവള്‍ മുറക്കിപ്പിടിചിട്ടുണ്ടായിരുന്നു .........................!!!!

2 comments:

  1. നല്ല കഥകള്‍...വീണ്ടും എഴുതു.അഭിനന്ദനങ്ങള്‍.


    ""മരണം ഒരു ശൂന്യത ഉണ്ടാക്കുന്നില്ലേ...അത് ആരുടെ ആണെങ്കിലും എവിടെ ആണെങ്കിലും...മരണം കള്ളനെ പോലെ ആണ്...ആരും അറിയില്ല കടന്നു വരുന്നത്.....എവിടെയും വരുന്ന വിളിക്കാതെ എത്തുന്ന അതിഥി ....അറിയാതെ എത്തുമ്പോള്‍ അത് വേദന കൂടുത തരുന്നുണ്ടോ..അപ്പോള്‍ അറിഞ്ഞു കൊണ്ട് മരണത്തെ വരിക്കുംബോഴോ .....എന്താവാം മരണം ഉറപ്പയവരുടെ വികാര വിചാരങ്ങള്‍? ദിവസങ്ങള്‍ എന്നപ്പെടുംബോഴാണോ മാസങ്ങള്‍ എന്നപെടുംബോഴാണോ കൂടുതല്‍ വേദന" ഇത് എന്റെ ബ്ലോഗിലെ വാക്കുകള്‍ ആണ്.

    സമയം പോലെ വായിക്കു.

    ReplyDelete

many many thanks for ur message....