Thursday, June 9, 2011

നക്ഷത്രങ്ങള്‍ ചിരിക്കുമ്പോള്‍ ..!

പ്രണയം പലപ്പോഴും എനിക്കൊരു വേദന ആയിരുന്നു ...പ്രണയത്തിന്റെ നേര്‍ത്ത ഓര്‍മ്മകള്‍ ഇപ്പോഴും മനസിനെ കീഴടക്കുന്നത് എങ്ങനെ എന്ന് മിക്കപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് ...പക്ഷെ ചിന്തകള്‍ ഏപ്പോഴും മനസ് എന്ന മാന്ത്രികതയില്‍ നിന്നും കൈ വിട്ടു പോകുന്നതിനലാകണം ഉത്തരങ്ങള്‍ എനിക്ക് എന്നും അന്യം തന്നെ ആയിരുന്നു ..അല്ലെങ്കില്‍ ചിന്തകളുടെ പാരമ്യതയില്‍ ഞാന്‍ ഉറക്കം നഷ്ടപ്പെട്ടവനെ പോലെ തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു ..ഇനി വരാന്‍ പോകുന്ന വലിയ വിപത്ത്കളുടെ കാലടി ശബ്ദവും പ്രതീക്ഷിച്ച് .....
കാത്തിരിപ്പിന്റെ സുഖവും , വിരഹത്തിന്റെ വേദനയും , നഷ്ടപ്പെടലിന്റെ ദീര്‍ഘ നിശ്വാസവും ഇപ്പോഴും എന്റെ വെട്ടയടാരുണ്ട്..ഒപ്പം അവളുടെ മുഖവും ഒപ്പം വിടര്‍ന്ന പുഞ്ചിരിയും ..പിന്നീട് ഒക്കെയും ചിന്തിച്ചു കൂട്ടിയിട്ടുണ്ട് ..ഒരു പക്ഷെ അന്ന് ഞാന്‍ മനസ്സ് തുറന്നിരുന്നു എങ്കില്‍ ...!
എന്റെ ജീവിതം എപ്പോഴും നൂല്‍ പൊട്ടിയ പട്ടം പോലെ ആയിരുന്നു ..എന്റേതായ ഇഷ്ടങ്ങളൊക്കെയും കുഴിച്ചു മൂടി നശിപ്പിച്ചു കളഞ്ഞ കൌമാരം ...എന്റെ സാഹചര്യങ്ങള്‍ എന്നെ അതിന് അനുവദിച്ചില്ല എന്ന് പറഞ്ഞോഴിയുംപോഴും എനിക്കറിയാമായിരുന്നു ഞാന്‍ ചെയ്തതെല്ലാം ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള കാരണങ്ങള്‍ മാത്രമാണെന്ന് ...
കലാലയത്തിന്റെ നീണ്ട ഇടനാഴിയില്‍ ഒരു പതിഞ്ഞ ശബ്ദതോടെ നാണം കുണുങ്ങി നടന്നു വരുന്ന അവളുടെ മുഖം ഇപ്പോഴും എന്റെ മനസിലേക്ക് വീണമീട്ടി കടന്നു വരുന്നത് അതുകൊണ്ടായിരിക്കാം ..പൊട്ടി അടരാന്‍ തുടങ്ങിയ തൂണിന്റെ മറവില്‍ നിന്നു ആ ശാലീനത ആസ്വദിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ പെരുമ്പറ കൊട്ടുന്നത് കേള്‍ക്കാമായിരുന്നു .മനസിന്റെ തേങ്ങല്‍ ഇടയ്ക്കിടെ മുറിയുന്നതും.
കാരണം എനിക്ക് അവളിലെക്കുള്ള അന്തരം അത്രയായിരുന്നു ..ഇന്നും എന്റെ ഹൃദയത്തിന്റെ ഇടതു കോണിലിരുന്നു അവള്‍ പുഞ്ചിരിക്കുമ്പോള്‍, പൊഴിയുന്നത് എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും വിശ്വാസവും ആണെന്ന് അവള്‍ അറിയുന്നുണ്ടാവുമോ ..?
അതിവേഗത്തില്‍ കറങ്ങുന്ന കാലചക്രത്തിന്റെ ഇടയില്‍ അവള്‍ മിക്കപ്പോഴും ഒരു നേര്‍ത്ത മഞ്ഞു തുള്ളി പോലെ എന്നിലേക്ക്‌ പെയ്തിറങ്ങാറുണ്ട്..നടന്നകന്ന ..എന്നാല്‍ മറന്നു തുടങ്ങിയ കാലടി പാടുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എവിടെ നിന്നനെന്നറിയാത്ത എന്നാല്‍ ഹൃദയത്തെ നെടുകെ കീറി മുറിക്കുന്ന ഒരു വേദന ..ചിലപ്പോള്‍ അതായിരിക്കാം എന്റെ മനസിലെ അവളുടെ രൂപത്തിന് ഇപ്പോഴും
മാറ്റം വരുത്താന്‍ കഴിയാതിരുന്നതും .
എന്താണെന്നറിയില്ല , കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാതിമയക്കത്ത്തിലെ എന്റെ സ്വപ്നങ്ങളില്‍ അവള്‍ പതിവായി കടന്നു വരുന്നുണ്ടായിരുന്നു. എന്നോടവള്‍ എന്താണ് മന്ത്രിച്ചതെന്നും ഞാന്‍ അവളോട്‌ പറഞ്ഞ വാക്കുകളുടെ അര്‍ഥം എന്തെന്നും എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായതും ഇല്ല.എന്നാല്‍ എന്തൊക്കെയോ പറയാന്‍ അവള്‍ വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടെന്നു എനിക്ക് തോന്നാതിരുന്നില്ല
പക്ഷെ, എന്നും കാണുന്നത് ഒരേ ചിത്രങ്ങളും ഒരേ ഭാവങ്ങളും ‍, രൂപ മാറ്റം വരിച്ചു കൊണ്ടിരിക്കുന്ന ചാറ്റല്‍ മഴക്കിടയിലെന്ന പോലെ അവളുടെ നേര്‍ത്ത ചിത്രങ്ങള്‍ പോലും എന്നെ നോക്കി കളിയാക്കി ചിരിച്ചു ..ഹേയ് ഇങ്ങനെ ഒന്നും സംഭവിക്കില്ല കാരണം ഞാന്‍ അറിയുന്ന അവള്‍ക്കു ആരെയും വേദനിപ്പിക്കാന്‍ അറിയില്ലായിരുന്നുവല്ലോ. അറിയാമായിരുന്നു എങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇപ്പോള്‍ ..?
വെയില്‍ മങ്ങി തുടങ്ങിയിരുന്നു ചിലപ്പോള്‍ മഴ പെയ്തേക്കാം അതിന് ഈ മെയ്‌ മാസത്തില്‍ മഴ പെയ്യുമോ ..ചിലപ്പോള്‍ പെയ്യുമായിരിക്കാം.
കയ്യിലിരുന്നു പുകയുന്ന സിഗരറ്റ് മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ട്‌ ഞാന്‍ അകത്തേക്ക് നടന്നു .
അപ്പോഴും മേശയുടെ പുറത്തിരുന്ന മൊബൈല്‍ പതുക്കെ ശബ്ദം ഉയര്‍ത്തി വിറക്കുന്നുണ്ടായിരുന്നു .ഇടതു കൈ കൊണ്ടു മൊബൈല്‍ എടുത്തു ചെവിയോടു ചേര്‍ക്കുന്നതിനിടയില്‍ കണ്ണുകള്‍ ഡിസ്പ്ലയിലേക്ക് തെന്നി വീണിരുന്നു ..വിപിന്‍ ആണ്
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ബന്ധം അറ്റ് പോകാതെ സൂക്ഷിക്കുന്ന സൌഹൃദത്തിന്റെ ഉടമ .കഴിഞ്ഞ എഴാം തീയതി വിവാഹവാര്‍ഷികം ആയിരുന്നു .ചെലവ് ചെയ്യാത്തതില്‍ പരിഭാവിച്ചയിരിക്കാം.അവന് അല്ലെങ്കിലും അങ്ങനെ ആണ് ഏത് ചെറിയ കാര്യത്തിനും പിണങ്ങും .
പിന്നെ ഒരു യുദ്ധം തന്നെ വേണ്ടി വരുമായിരുന്നു ആ അവസ്ഥയില്‍ നിന്നും അവനെ ഒന്ന് കര കയറ്റുവാന്‍..
ഒരു ചെറിയ ചിരിയോടെ "ഹല്ലോ " എന്ന് പറയുമ്പോഴേക്കും അവന്റെ വിറയാര്‍ന്ന സ്വരം എന്റെ ചെവിയിലേക്ക് പടര്‍ന്നിറങ്ങി.
"നിന്റെ അന്നക്കുട്ടി പോയെടാ..സൂയിസൈഡായിരുന്നു "
എന്റെ ശരീരത്തിലേക്ക് ആരോ വൈദ്യുദി പ്രവഹിപ്പിച്ചത് പോലെയും ഒരു നിമിഷം കൊണ്ടു ആരോ എന്നെ ഇരുട്ടറയിലേക്ക് തള്ളി വിട്ടതുപോലെയും എനിക്ക് തോന്നി. ചുറ്റും ആരൊക്കെയോ നടക്കുന്നുണ്ടെന്നും മുഖത്ത് നോക്കി എന്തൊക്കെയോ വാക്ക് ശരങ്ങള്‍ എയ്യുന്നത് പോലെയും എനിക്ക് തോന്നി .കേട്ട വാര്‍ത്തയുടെ ഭാരം താങ്ങാനാവാതെ കിടക്കയിലേക്ക് വീഴുമ്പോഴും "അന്നക്കുട്ടി" എന്ന എന്റെ അനീറ്റ യുടെ ഓര്‍മ്മകള്‍ മിഴിവുള്ള ചിത്രങ്ങളായി രൂപാന്തരം പ്രാപിച്ച്, "ഒരു പതിഞ്ഞ ശബ്ദതോടെ നാണം കുണുങ്ങി നടന്നു വരുന്ന അവളുടെ മുഖം" പോലെ ആവുകയായിരുന്നു.

7 comments:

 1. പ്രണയം ഒരിക്കലും വേദനയല്ല കേട്ടൊ ഒരു ഉന്മാദമാണ്..

  ReplyDelete
 2. സുഖവും വിഷമവും വിരഹവും എല്ലാം പ്രണയ ഭാവങ്ങള്‍ തന്നെ.

  ReplyDelete
 3. പ്രണയത്തിനും വേണം എല്ലാ രസ(നവ)രസങ്ങളും

  ReplyDelete
 4. Thanks @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.

  Thanks @ പട്ടേപ്പാടം റാംജി

  Thanks @ Vp Ahmed

  ReplyDelete
 5. പ്രാണയമംഗുരിച്ച ഹൃദയം
  പ്രഹരമറ്റ പവന് തുല്യം
  അത് അരളിപൂത്ത ഭൂവനം പോല്‍
  ആരും അതിരിടാത്ത സ്വപ്ന വനിക

  ReplyDelete
 6. സ്നേഹം ആര്‍ദ്രമാണ്,ഒരിക്കലും മായ്‌ഞ്ഞുപോകുകില്ല .....

  ReplyDelete

many many thanks for ur message....